Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രമേശ് ചെന്നിത്തലക്ക് പക്വത ഇല്ളെന്ന് മന്ത്രി സുധാകരന്‍; തിരിച്ചടിച്ച് ചെന്നിത്തല

text_fields
bookmark_border
രമേശ് ചെന്നിത്തലക്ക് പക്വത ഇല്ളെന്ന് മന്ത്രി സുധാകരന്‍; തിരിച്ചടിച്ച് ചെന്നിത്തല
cancel

മാവേലിക്കര: രമേശ് ചെന്നിത്തലക്ക് രാഷ്ട്രീയപക്വതയില്ളെന്ന് മന്ത്രി ജി. സുധാകരന്‍. കോളജ് രാഷ്ട്രീയക്കാരനെപ്പോലെ പലപ്പോഴും പെരുമാറുന്ന രമേശ് ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണം. മുമ്പ് മന്ത്രിയായിരുന്നപ്പോള്‍ ചെയ്ത നല്ലകാര്യങ്ങളുടെയെല്ലാം പേരില്‍ തനിക്കെതിരെ കേസെടുത്തയാളാണ് രമേശ്. നിരവധി കേസുകളില്‍ തന്നെ കുടുക്കാന്‍ ശ്രമം നടന്നു. വി.എസ് വോട്ട് ചെയ്തപ്പോള്‍ ഒളിഞ്ഞുനോക്കിയെന്നാണ് അവസാനത്തെ പരാതിയെന്നും സുധാകരന്‍ പറഞ്ഞു.

എന്നാല്‍, താന്‍ കേരളത്തില്‍ കുറേക്കാലമായി പക്വതയുള്ള ഒരാളെ തിരഞ്ഞ് നടക്കുകയായിരുന്നെന്നും ഇപ്പോഴാണ് ആളെ കണ്ടത്തൊന്‍ കഴിഞ്ഞതെന്നും ചെന്നിത്തല തിരിച്ചടിച്ചു. ‘താന്‍ ഒരിക്കിലും സുധാകന് മറുപടി പറയാറില്ല.

അതിന്‍െറ കാരണം എല്ലാവര്‍ക്കും അറിയാം. വി.എസ് വോട്ട് ചെയ്യുന്നത് സുധാകരന്‍ എത്തിനോക്കിയ സംഭവത്തില്‍ കേസെടുത്തത് തന്‍െറ അറിവോടെയല്ല. ഒരാള്‍ക്കെതിരെയും കേസ് എടുക്കാന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ശ്രമിച്ചിട്ടില്ല. ഈ കേസാണ് സുധാകരന് തന്നോടുള്ള ശത്രുതക്ക് കാരണം.’ -ചെന്നിത്തല പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - g sudhakaran aginst chennithala,
Next Story