Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവർക്ക് നാലു മുത്തം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ; താൻ പിണറായി വിരുദ്ധനല്ലെന്ന് ജി. സുധാകരൻ

text_fields
bookmark_border
തനിക്കെതിരെ നടക്കുന്ന ഇടത് സൈബർ ആക്രമണം തന്തയില്ലായ്മയെന്നും മുതിർന്ന സി.പി.എം നേതാവ്
G Sudhakaran
cancel
camera_alt

ജി. സുധാകരൻ

കോട്ടയം: തനിക്കെതിരെ നടക്കുന്ന ഇടത് സൈബർ ആക്രമണം രാഷ്ട്രീയ തന്തയില്ലായ്മയെന്ന് ജി. സുധാകരൻ. ഇടതുപോരാളികൾ എന്നൊരു ഗ്രൂപ്പില്ല. ഇത്തരം സൈബർ ആക്രമണം നടത്തുന്നവർ പാർട്ടി വിരുദ്ധരാണ്. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തു പതിനഞ്ചു പേരാണ് ഇതിനു പിന്നി​ലെന്നും ജി. സുധാകരൻ പറഞ്ഞു.

താൻ പിണറായി വിരുദ്ധനല്ലെന്നും അങ്ങനെ വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ജി. സുധാകരൻ ആരോപിച്ചു.

അവർക്ക് നാലു മുത്തം കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. ഇനി മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനുമൊന്നും ഇല്ല. അതിന്റെ കാലം കഴിഞ്ഞു. മരിക്കുന്നത് വരെ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും ജി. സുധാകരൻ വ്യക്തമാക്കി.

കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പ​ങ്കെടുത്തതിന് പിന്നാലെയാണ് സുധാകരനെതിരെ സൈബർ ആക്രമണമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - G Sudhakaran Addresses Cyber Attack Allegations
Next Story