Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചി മെട്രോയെ ഇനി പ്രിയങ്ക നയിക്കും; എം.ഡിയായി ചുമതലയേറ്റു

text_fields
bookmark_border
കൊച്ചി മെട്രോയെ ഇനി പ്രിയങ്ക നയിക്കും; എം.ഡിയായി ചുമതലയേറ്റു
cancel

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു. നിലവിൽ എറണാകുളം ജില്ല കലക്ടറെന്ന നിലയിൽ കെ.എം.ആർ.എൽ ഡയറക്ടർ ബോർഡ് അംഗമാണ്.

കര്‍ണാടക സ്വദേശിനിയായ ജി. പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് ജില്ല കലക്ടർ, സാമൂഹിക നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കലക്ടര്‍ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ എൻജിനീയറിങ് ബിരുദത്തിനുശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - G Priyanka is new Kochi Metro MD
Next Story