Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ശബരിമല തീർഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ നടത്തിയ ചർച്ചയിലാണ് ഇളവുകൾ തീരുമാനിച്ചത്.
പമ്പയിൽനിന്ന് നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം വഴിയുള്ള പരമ്പരാഗത പാത തുറക്കും. നീലിമലയിലും അപ്പാച്ചിമേട്ടിലും പ്രാഥമിക ചികിത്സ സൗകര്യങ്ങൾ സജ്ജമാക്കി. സന്നിധാനത്ത് രാത്രി തങ്ങാൻ അനുമതി നൽകി.
500 മുറികൾ ഇതിനായി സജ്ജീകരിച്ചു. പമ്പാ സ്നാനം നടത്താനും ബലിതർപ്പണത്തിനും അനുമതി നൽകിയതായി മന്ത്രി അറിയിച്ചു.
Next Story
