സഹപ്രവർത്തകരെ പറ്റിച്ച് തട്ടിപ്പു നടത്തി, ഒടുവിൽ ഒന്നരക്കോടിയുമായി മുങ്ങിയ പൊലീസ്‌കാരന് അറസ്റ്റ്
text_fieldsചെറുതോണി: സഹപ്രവത്തകരെ പറ്റിച്ച് വൻതോതിൽ പലിശയും ലാഭവും വാഗ്ദാനം ചെയ്ത് ഒന്നരക്കോടിയുമായി മുങ്ങിയ പൊലീസ്ക്കാരനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീർ ഷാ (43 )ആണ് തമിഴ്നാട്ടിൽ വെച്ച് അറസ്റ്റിലായത്.
പൊലീസ് സൊസൈറ്റിയിൽ നിന്നും 2017 -18 കാലയളവിൽ പൊലീസ്ക്കാരായ സഹപ്രവർത്തകരെ കൊണ്ട് വായ്‌പ്പാ എടുപ്പിച്ചാണ് അമീർ തട്ടിപ്പ് നടത്തിയത്. അഞ്ചു ലക്ഷം മുതൽ 25 ലക്ഷം രൂപവരെയാണ് ഇയാൾ ഇതിലൂടെ കൈക്കലാക്കിയത്. 15000 മുതൽ 25000 വരെ ലാഭവും, സൊസൈറ്റിയിൽ അടക്കാനുള്ള പ്രതിമാസ തവണയും വാഗ്ദാനം ചെയ്താണ് സഹപ്രവർത്തകരിൽ നിന്നും ഇയാൾ പണം വാങ്ങിയിരുന്നത്.
എന്നാൽ ആറ് മാസത്തോളം കൃത്യമായി വായ്‌പ്പാ അടക്കുകയും ലാഭം നൽകുകയും ചെയ്തിരുന്നു. ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുന്നതിലൂടെയാണ് ലാഭം നൽകാനുള്ള തുക ലഭിക്കുന്നതെന്നാണ് അമീർ ഇടപാടുകാരെ വിശ്വസിപ്പിച്ചിരുന്നത്. ഒരു വർഷം കഴിഞ്ഞതോടെ ഇയാൾ പണവുമായി മുങ്ങുകയായിരുന്നു.
ഇതേതുടർന്ന് 2019 ൽ ഇയാളെ സർവീസിൽ നിന്നും പുറത്താക്കി. വകുപ്പ്തല നടപടി ഭയന്ന് തട്ടിപ്പിനിരയായവരിൽ പലരും പരാതിപ്പെട്ടിട്ടില്ല. പരാതിപ്രകാരം ഒന്നരക്കോടിയോളം രൂപയാണ് അമീർ തട്ടിയെടുത്തത്. അന്വേഷണത്തിനിടയാണ് പ്രതി മുങ്ങുന്നത്. ഒടിവിൽ ഇടുക്കി ഡി.സി.ആർ.ബി കേസ് അന്വേഷണം ഏറ്റെടുത്തു. ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് അമീറിനെ തമിഴ്‌നാട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

