വീരമൃത്യു വരിച്ച സുബേദാർ ശ്രീജിത്തിന് അന്ത്യാഞ്ജലി
text_fieldsജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച കൊയിലാണ്ടി പൂക്കാട് സ്വദേശിയായ സൈനികന്‍ നായിക് സുബേദാര്‍ എം.ശ്രീജിത്തിന് സൈന്യം അന്തിമോപചാരമർപ്പിക്കുന്നു
കോഴിക്കോട്: ജമ്മു-കശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികൻ കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ സുബേദാർ എം. ശ്രീജിത്തിൻെറ മൃതദേഹം സംസ്കരിച്ചു. സൈനിക ബഹുമതികളോടെ രാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം.
വ്യാഴാഴ്ചയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ എം. ശ്രീജിത്ത് അടക്കം രണ്ടു ജവാൻമാർ വീരമൃത്യു വരിച്ചത്. കോയമ്പത്തൂർ വ്യോമതാവളത്തിൽ എത്തിച്ച മൃതദേഹം വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ വാളയാർ അതിർത്തിയിൽ എത്തിച്ചു. തുടർന്ന് ഇന്ന് പുലർച്ചെ ഒന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ പൊതുദർശനം ഒഴിവാക്കി. രാവിലെ ഏഴോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
സംസ്ഥാന സർക്കാറിന് വേണ്ടി വനംമന്ത്രി എ.കെ ശശീന്ദ്രൻ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

