കുഞ്ഞുമനസ്സിന്റെ ആഗ്രഹം സഫലമാകാൻ കാരുണ്യമതികള്‍ കൈകോര്‍ക്കണം
text_fieldsജാനകി, അന്‍സില്‍
അനലപ്പുഴ: മറ്റ് കൂട്ടുകാര്‍ ഓടിക്കളിക്കുമ്പോള്‍ അഞ്ചുവയസ്സുകാരി ജാനകിക്ക് നോക്കിനില്‍ക്കാനാണ് വിധി. ജന്മനാ ഇരുവൃക്കയും തകരാറിലായതിനെ തുടര്‍ന്ന് ഒരുവയസ്സ് മുതല്‍ ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്. പുത്തന്‍ യൂനിഫോം അണിഞ്ഞ് സ്കൂളില്‍ പോകണമെന്നും ആഗ്രഹമുണ്ട്. കുഞ്ഞുമനസ്സിലെ ആഗ്രഹം സഫലമാകണമെങ്കില്‍ കാരുണ്യമതികള്‍ കൈകോര്‍ക്കണം. തകഴി പഞ്ചായത്ത് രണ്ടാം വാർഡ് പടഹാരം വാണിയപ്പുരക്കൽ വീട്ടിൽ (കാരപ്പാത്ര) ഹരികുമാർ -കാർത്തിക ദമ്പതികളുടെ ഏകമകൾ ജാനകിയുടെ ഇരുവൃക്കയുമാണ് തകരാറിലായത്. വൃക്ക നല്കാന് മാതാവ് കാര്‍ത്തിക തയാറാണ്. എന്നാല്‍, ചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ പകച്ചുനില്‍ക്കുകയാണ് കുടുംബവും നാട്ടുകാരും. ഇതിനായി 40 ലക്ഷം രൂപയോളം വേണ്ടിവരും.
തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണ് ജാനകി. ഇതിനകം സുമനസ്സുകളുടെ സഹായം കൊണ്ട് ജാനകിയുടെ ചികിത്സക്കായി ലക്ഷങ്ങൾ ചെലവഴിച്ചു. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത ഈ കുടുംബം വാടകവീട്ടിലാണ് കഴിയുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടതുണ്ട്. ഇതിനായി തകഴി പഞ്ചായത്തിൽ ഞായറാഴ്ച പൊതുപ്പിരിവ് നടത്തുകയാണ്. സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ കുടുംബശ്രീ അംഗങ്ങൾ തുടങ്ങി ഒട്ടനവധി പേരാണ് ധനസമാഹരണത്തിന് ഇറങ്ങുന്നത്.
കൂടാതെ അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന മാരക രോഗത്തിലടിപ്പെട്ട് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന പടഹാരം സ്വദേശി ആൻസിലിന്റെ ശസ്ത്രക്രിയക്കും ധനസമാഹരണത്തിലൂടെ പണം കണ്ടെത്തണം. ഇരുവരെയും സഹായിക്കാൻ സൻമനസ്സുള്ളവർ ഫെഡറൽ ബാങ്ക് തകഴി ശാഖയിൽ ഇരുവരുടെയും പേരിലുള്ള ചികിത്സ സഹായ സമിതിയുടെ പേരിലുള്ള 10740100219046 അക്കൗണ്ട് നമ്പറിൽ സഹായം നൽകുക. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ OOO1074.ഫോൺ 9645353253 ( വിപിൻ കുമാർ ,ചെയർമാൻ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

