Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫണ്ട് വെട്ടിപ്പ്: ലീഗ്...

ഫണ്ട് വെട്ടിപ്പ്: ലീഗ് നേതാക്കള്‍ മൗനം വെടിയണം -എസ്​.ഡി.പി.​െഎ

text_fields
bookmark_border
ഫണ്ട് വെട്ടിപ്പ്: ലീഗ് നേതാക്കള്‍ മൗനം വെടിയണം -എസ്​.ഡി.പി.​െഎ
cancel

കോഴിക്കോട്: കഠ്​വ, ഉന്നാവ സഹായ ഫണ്ടില്‍ പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് ഭാരവാഹികളില്‍ ചിലര്‍ വെട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ലീഗ് നേതാക്കള്‍ മൗനം വെടിയണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി. ഇതുസംബന്ധിച്ച യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻറ്​ മുഈനലിയുടെ അഭിപ്രായം സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ്.

ഫിറോസ് നയിച്ച യുവജന യാത്രയുടെ കടം വീട്ടുന്നതിന് ഫണ്ടില്‍ നിന്നും 15 ലക്ഷത്തോളം രൂപ വകമാറ്റി ചെലവഴിച്ചെന്നത്​ ലജ്ജിപ്പിക്കുന്നതാണ്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പൊതുസമൂഹത്തി​ന്‍റെ ആശങ്ക ദൂരീകരിക്കാന്‍ ലീഗ് നേതൃത്വം തയാറാവണമെന്നും തുക അര്‍ഹതപ്പെട്ടവർക്ക്​ നൽകാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlSDPI
Next Story