നവകേരള നയരേഖക്ക് സമ്മേളനത്തിൽ പൂർണ പിന്തുണ
text_fieldsകൊല്ലം: കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖക്ക് പൂര്‍ണ പിന്തുണ. എന്നാൽ, നയരേഖയിൽ സി.പി.എം സമ്മേളന പ്രതിനിധികളിൽ ചിലര്‍ സംശയങ്ങള്‍ ഉന്നയിച്ചു. കോഴിക്കോട്ടെ പ്രതിനിധികളാണ് നയരേഖയിലെ ചില കാര്യങ്ങളിൽ ആശങ്ക അറിയിച്ചത്.
സെസും ഫീസും ഏർപ്പെടുത്തതിനെ പാർട്ടി നേരത്തെ എതിർത്തിരുന്നു. അിനാൽ സെസും ഫീസും ഏർപ്പെടുത്തുമ്പോൾ ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്ന അഭിപ്രായം ഉയര്‍ന്നു. ഇതെല്ലാം പാർട്ടി നയമാണോ എന്ന് പരിശോധിക്കണമെന്നും കോഴിക്കോട്ടെ പ്രതിനിധികൾ വ്യക്തമാക്കി. അവ്യക്തതകൾ നീക്കി പുതിയ കാഴ്ചപ്പാട് ജനങ്ങളെ പഠിപ്പിക്കണം എന്നും അഭിപ്രായമുയര്‍ന്നു.
ഇപ്പോൾ അവതരിപ്പിച്ച കാര്യങ്ങൾ പാർട്ടി ലൈനിന് ചേർന്നതാണോ എന്ന് സംശയമുണ്ടെന്ന് കോഴിക്കോട് നിന്ന് പങ്കെടുത്ത ഒരംഗം പൊതുചര്‍ച്ചയിൽ പറഞ്ഞു. നവ ഉദാരവത്കരണമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഇതിൽ ജാഗ്രത വേണമെന്നും പറഞ്ഞു. നാല് മണിക്കൂർ ചർച്ചയിൽ നിർദേശങ്ങളെ ആരും എതിർത്തില്ല. അവസാന ഭാഗത്ത് മാത്രമാണ് മാധ്യമങ്ങളെ ചാരി കോഴിക്കോട് നിന്ന പങ്കെടുത്ത പ്രതിനിധി ആശങ്ക ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

