സമ്പൂർണ എ പ്ലസ്, സന്തോഷം പങ്കുവെച്ച് യുംന അജിൻ
text_fieldsഎസ്.എസ്.എൽ.സി പരീക്ഷയിലെ വിജയത്തിളക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രിയ ഗായിക യുംന അജിൻ. ഇന്ത്യൻ ഐഡൽ ജൂനിയർ, സ രി ഗ മ പ ലിറ്റിൽ ചാംപ്സ് തുടങ്ങിയ സംഗീത റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ യുംന കലാരംഗത്തെ മികവ് പഠനത്തിലും തെളിയിച്ചിരിക്കുകയാണ്.
"എല്ലാ വിഷയത്തിനും എ പ്ലസ്. ഞാൻ ഏറെ സന്തോഷത്തിലാണ്. എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദി," ഗ്രേഡ് കാർഡിന്റെ ചിത്രം പങ്കുവെച്ച് യുംന ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിലും വിദേശത്തുമായി 700ഓളം സ്റ്റേജ് ഷോകളിൽ ഇതിനകം യുംന പാടിയിട്ടുണ്ട്. ഇന്ത്യൻ ഐഡൽ ജൂനിയറിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു.
പോപ്, ശാസ്ത്രീയം, ബോളിവുഡ്, ഭജൻ, ഗസൽ, സൂഫി, നാടൻപാട്ട് തുടങ്ങി ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലായി യുംന ഇക്കാലയളവിൽ തീർത്തത് പാട്ടിന്‍റെ വഴിയിൽ സ്വന്തമായൊരു ഇടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

