വൃത്തിഹീനമായ സാഹചര്യം: കോഴിക്കോട് ഫുള്‍ജാർ സോഡ വിറ്റത് പിടികൂടി
text_fieldsകോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ ട്രെന്‍ഡായ ഫുള്‍ജാർ സോഡ വൃത്തിഹീനമായ സാഹചര്യത്തിൽ വിറ്റത് കോര്പറേഷന് ആരോഗ്യവിഭാഗം പിടികൂടി. ആരോഗ്യ വിഭാഗത്തിെൻറ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയിലാണ് സൗത്ത് ബീച്ചില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഫുള്‍ജാര്‍സോഡ വിറ്റ തട്ടുകടയും, കടയിലെ ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം ഫുള്‍ജാര്‍ സോഡ കഴിക്കാനെത്തിയ യുവാവ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതു വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ആര്.എസ്. ഗോപകുമാറിെൻറ ശ്രദ്ധയില്‍പെടുകയും ഇതിെൻറ അടിസ്ഥാനത്തില്‍ നൈറ്റ് റൈഡ് നടത്തുന്ന സംഘത്തെ വിവരം അറിയിക്കുകയുമായിരുന്നു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി. മുരളീധരന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍, ഇ.പി. ശൈലേഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
