Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയ്​ൽ പൈപ്പ് ലൈന്‍...

ഗെയ്​ൽ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഇന്ധനം വിതരണംചെയ്യും

text_fields
bookmark_border
ഗെയ്​ൽ പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഇന്ധനം വിതരണംചെയ്യും
cancel

തിരുവനന്തപുരം: ഗെയ്​ൽ പ്രകൃതിവാതക പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍, വാഹനങ്ങള്‍ എന്നിവക്കുള്ള ഇന്ധനം വിതരണം ചെയ്യാൻ സാധിക്കുമെന്ന്​ മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. പ്രകൃതി വാതകം ലഭ്യമാകുന്നതോടെ ഇന്ധന ചെലവ് വളരെയധികം ലാഭിക്കാനാകുമെന്നത് വ്യവസായ വികസനത്തിന് മുതൽകൂട്ടാകും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട്​ ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യാൻ ഇന്ത്യന്‍ ഓയില്‍-അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. കമ്പനിക്ക് പ്രകൃതിവാതകം നല്‍കാൻ എല്ലാ ജില്ലകളിലും ആവശ്യമായ സംവിധാനം ഗെയ്ല്‍ ഒരുക്കിയിട്ടുണ്ട്. വിതരണത്തിനുള്ള പൈപ്പ് ലൈന്‍ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയില്‍-അദാനി ലിമിറ്റഡിനാണ്.

നിലവില്‍ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പത്ത്​ വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും, സി.എന്‍.ജി സ്​റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2026ഓടെ വിവിധ ജില്ലകളിലായി 615 സി.എന്‍.ജി സ്​റ്റേഷനുകള്‍ സ്ഥാപിക്കും. ഗെയ്ല്‍ പൈപ്പ് ലൈന്‍ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്‌ലാൻറിക് ഗള്‍ഫ് ആൻഡ്​​ പസഫിക് എന്ന കമ്പനിയെയാണ് പെട്രോളിയം ആൻഡ്​ നാച്ച്വറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കാനുള്ള പ്രാഥമിക നടപടികള്‍ കമ്പനി ആരംഭിച്ചു.

ഇന്ത്യന്‍ ഓയില്‍^അദാനി ലിമിറ്റഡും എ.ജി ആൻഡ്​​ പി എന്ന കമ്പനിയും ചേര്‍ന്ന് 11 ജില്ലകളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. നിലവില്‍ 3,761 ഗാര്‍ഹിക ഗ്യാസ് കണക്ഷനുകള്‍ നല്‍കി. ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളില്‍ സി.എന്‍.ജി സ്​റ്റേഷനുകള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പെട്രോനെറ്റ് എല്‍.എന്‍.ജി സ്ഥിതിചെയ്യുന്ന പ്രദേശമെന്ന പരിഗണനയിൽ പുതുവൈപ്പിനിൽ സി.എന്‍.ജി പമ്പുകള്‍ സ്ഥാപിക്കുന്നതും കമ്പനിയുടെ പരിഗണനയിലാണ്​ ^മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gail pipeline
News Summary - Fuel will be distributed in areas where the GAIL pipeline passes
Next Story