Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപഭോഗം വർധിക്കുമെങ്കിൽ ഇന്ധന നികുതി കുറക്കും; മുഖ്യമന്ത്രി

text_fields
bookmark_border
ഉപഭോഗം വർധിക്കുമെങ്കിൽ ഇന്ധന നികുതി കുറക്കും; മുഖ്യമന്ത്രി
cancel

കൊച്ചി: സംസ്ഥാനത്തേക്ക് വൻതോതിൽ ഡീസൽ കള്ളക്കടത്ത് നടക്കുന്നുണ്ടെന്നും ഇത് തടയാൻ കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നികുതി കുറച്ചാൽ ഉപഭോഗം വർധിക്കുമെങ്കിൽ ഇന്ധന നികുതി കുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും. ഇക്കാര്യം വിശദമായി പഠിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് (എ.കെ.എഫ്‌.പി.ടി) സംഘടിപ്പിച്ച ഇഗ്നൈറ്റ് കേരളം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരിക്കുന്നു മുഖ്യമന്ത്രി. ഡീലർ കമീഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്ര പെട്രോളിയം വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

എ.കെ.എഫ്‌.പി.ടി പ്രസിഡന്‍റ് ടോമി തോമസ് അധ്യക്ഷത വഹിച്ചു. സംഘടനയുടെ അവകാശപത്രിക ടോമി തോമസും ജനറൽ സെക്രട്ടറി വൈ. അഷ്റഫും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി. ഹൈബി ഈഡൻ എം.പി., ഉമ തോമസ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്‌സ് പ്രസിഡന്‍റ് ഉദയ് ലോധ്, തമിഴ്നാട് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റ് കെ.പി മുരളി എന്നിവർ സംസാരിച്ചു. വൈ. അഷ്‌റഫ് സ്വാഗതവും മൂസ ബി. ചെർക്കള നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fuel Tax to Be Cut if Consumption Rises: CM
Next Story