ഇന്ധനവില കുതിക്കുന്നു ജീവിതം പുകയുന്നു
text_fieldsജീവിതം പൊള്ളിയത് ഭക്ഷണ/ ഉൽപന്ന വിതരണ മേഖലയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് യുവാക്കൾക്ക്. പ്രമുഖ ഫുഡ് ഡെലിവറി സർവിസുകളെയും ഓൺലൈൻ വിൽപന സ്ഥാപനങ്ങളെയും ആശ്രയിച്ച് ഡെലിവറി ജോലി ചെയ്യുന്നതിലേറെയും ചെറുപ്പക്കാരാണ്.
ഭക്ഷണ വിതരണ മേഖലയിൽ മാത്രം ജില്ലകൾതോറും ആയിരക്കണക്കിന് പേർ തൊഴിലെടുക്കുന്നു. അടിക്കടിയുണ്ടായ ഇന്ധനവിലക്കയറ്റം ഇവരുടെ വരുമാനത്തിൽ ദിനംപ്രതിയെന്നോണം കുറവുവരുത്തി.
വരുമാനത്തിെൻറ വലിയൊരുഭാഗം ഇന്ധനത്തിനായി ചെലവഴിക്കേണ്ട സ്ഥിതിയാണ്. കോവിഡ് മൂലം തൊഴിൽ നഷ്്ടപ്പെട്ടും ചെറിയസംരംഭങ്ങളിൽ നഷ്്ടം വന്ന് പൂട്ടേണ്ടിവന്നവരും ഉൾപ്പെടെയുള്ളവരുടെ അവസാന പ്രതീക്ഷയായിരുന്നു പ്രമുഖ കമ്പനികളുടെ വിതരണ ശൃംഖല. ഇരുചക്രവാഹനം ഉപയോഗിച്ച് മുതൽമുടക്കില്ലാതെ ചെയ്യാവുന്ന ജോലിയിൽ ആകൃഷ്്ടരായി എത്തിയവരും നിരവധി. 25ഉം 30 ഓർഡറുകളുടെ ടാർജെറ്റ് തീർത്താലാണ് ഭക്ഷണ വിതരണ കമ്പനികൾ അധിക ഇൻസൻറീവും മറ്റും വാഗ്ദാനം ചെയ്യുന്നത്.
ഇതിനായി ദിവസവും നൂറ് കിലോമീറ്റർവരെ പലർക്കും യാത്ര ചെയ്യേണ്ടിവരും. ടാർജറ്റ് എത്തിക്കാൻ ഇപ്പൊഴത്തെ അവസ്ഥയിൽ 300 രൂപയിലേറെ പെട്രോളിന് മുടക്കണം. നഗര പരിധിക്കപ്പുറത്തേക്ക് നിശ്ചിത കിലോമീറ്റർ കഴിഞ്ഞാൽ ചെറിയ ഇൻസൻറീവ് നൽകുന്നതൊഴിച്ചാൽ സ്ഥാപനങ്ങളിൽനിന്ന് വലിയ സഹായങ്ങളൊന്നുമില്ല.
ലോക്ഡൗൺ പശ്ചാത്തലത്തിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കണ്ടെയ്ൻമെൻറ് സോണുകളിൽ വിതരണത്തിന് തടസ്സങ്ങളുമുണ്ട്. മൾട്ടി സ്റ്റോറുകളുെടയും സൂപ്പർമാർക്കറ്റുകളുെടയും ഡെലിവറി നടത്തുന്നവരുടെ അവസ്ഥയും സമാനമാണ്. ചെറുകിട കച്ചവടക്കാർക്ക് പലചരക്ക് സാധനങ്ങൾ സപ്ലൈ ചെയ്യുന്നവരുടെ അവസ്ഥയും ദുരിതമാണ്.
ഇന്ധന വിലവർധനക്കനുസരിച്ച് വരുമാനം ശോഷിക്കുകയാണ്.
മറ്റ് വിഭാഗങ്ങൾപോലെ സംഘടിതരല്ലാത്തതിനാൽ പ്രതിഫലം ഉയർത്തി ചോദിക്കാനും ഇവർക്ക് കഴിയുന്നില്ല. തൊഴിൽ നഷ്ടപ്പെട്ട് നിരവധി പേർ എത്തുന്ന മേഖലയായതിനാൽ വിലപേശലിനും കഴിയുന്നില്ല. ഇന്ധന വിലവർധന ഉൽപന്നങ്ങളിൽ പ്രകടമാകുമ്പോഴാണ് വിതരണക്കാരുടെ വേതനം കുത്തനെ താഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

