Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 1:11 AM GMT Updated On
date_range 2022-04-15T06:41:02+05:30ഇന്ധന വിലവർധന: 20 ന് ദേശവ്യാപക പ്രതിഷേധം
text_fieldsListen to this Article
തിരുവനന്തപുരം: കുതിച്ചുയരുന്ന പെട്രോൾ, ഡീസൽ, സി.എൻ.ജി, പാചക വാതക വിലയിൽ പ്രതിഷേധിച്ച് ഏപ്രിൽ 20ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാൻ ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാന, ജില്ല കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസ് മാർച്ച് നടത്തും. പ്രാദേശികതലത്തിലും പ്രതിഷേധം നടക്കും.
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന കുത്തകവത്കരണ നയങ്ങൾ റോഡ് ഗതാഗതമേഖലയുടെ പ്രവർത്തനങ്ങൾ തകിടം മറിച്ചിരിക്കുകയാണ്. വാഹന രജിസ്ട്രേഷൻ ഫീസും ഫിറ്റ്നസ് പുതുക്കൽ നിരക്കും പതിന്മടങ്ങായി വർധിപ്പിച്ചത് വലിയ ബാധ്യതയാണ് തൊഴിലാളികളുടെയും ചെറുകിട ഉടമകളുടെയും മേൽ അടിച്ചേൽപിച്ചിട്ടുള്ളത്.
പ്രതിഷേധ ദിനാചരണത്തിൽ മുഴുവൻ തൊഴിലാളികളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ.കെ. ദിവാകരൻ അഭ്യർഥിച്ചു.
Next Story