Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ധനവില വർധന​:...

ഇന്ധനവില വർധന​: സി.പി.ഐ പ്രതിഷേധം 18നും 19നും

text_fields
bookmark_border
ഇന്ധനവില വർധന​: സി.പി.ഐ പ്രതിഷേധം 18നും 19നും
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളു​ടെ ജീ​വി​തം കൂ​ടു​ത​ല്‍ ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന​താ​ണ് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വെ​ന്ന്​ സി.​പി.​ഐ. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ പെ​ട്രോ​ളി​യം ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​യു​മ്പോ​ള്‍ ഒ​രി​ക്ക​ൽ​പോ​ലും അ​തി​ന്‍റെ ആ​നു​കൂ​ല്യം ജ​ന​ങ്ങ​ള്‍ക്ക് ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍, വി​ല​വ​ർ​ധി​പ്പി​ക്കാ​ൻ കി​ട്ടു​ന്ന ചെ​റി​യ അ​വ​സ​രം പോ​ലും ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.

വാ​ണി​ജ്യ സി​ലി​ണ്ട​റു​ക​ളു​ടെ അ​ന്യാ​യ വി​ല​വ​ർ​ധ​ന​മൂ​ലം ഹോ​ട്ട​ല്‍ മേ​ഖ​ല​യു​ള്‍പ്പെ​ടെ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. ബി.​ജെ.​പി സ​ര്‍ക്കാ​റി​ന്‍റെ ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ മേ​യ് 18, 19 തീ​യ​തി​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ സി.​പി.​ഐ സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​യി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം അ​റി​യി​ച്ചു.

ഇരുമ്പ്-ഉരുക്ക് മേഖലയെ പ്രതിസന്ധിയിലാക്കി -വ്യാപാരികൾ

കൊ​ച്ചി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​ക​ളി​ലെ വ​ർ​ധ​ന​വ് രാ​ജ്യ​ത്തെ ഇ​രു​മ്പ്-​ഉ​രു​ക്ക് വ്യാ​പാ​ര​മേ​ഖ​ല​യെ ഗു​രു​ത​ര പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് കേ​ര​ള സ്റ്റീ​ൽ ട്രേ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഇ​ന്ധ​ന​വി​ല ഉ​യ​രു​ന്ന​തോ​ടെ ച​ര​ക്ക് ഗ​താ​ഗ​ത ചെ​ല​വു​ക​ൾ കു​ത്ത​നെ വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​ത​മാ​യി ഇ​രു​മ്പ്, ഉ​രു​ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​ക്കു​ക​യും വി​പ​ണി​യി​ൽ അ​നി​ശ്ചി​ത​ത്വം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യും.

വ്യാ​പാ​ര​മേ​ഖ​ല​യു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. മു​ഹ​മ്മ​ദ് സ​ഗീ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. സി​ബി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikeCPIfuel priceProtestsKerala News
News Summary - Fuel price hike: CPI protests on 18th and 19th
Next Story