Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി...

ഇനി വിലക്കയറ്റത്തിന്‍റെ കാലം; 100 കടന്ന്​ ഡീസൽ

text_fields
bookmark_border
ഇനി വിലക്കയറ്റത്തിന്‍റെ കാലം; 100 കടന്ന്​ ഡീസൽ
cancel
Listen to this Article

കൊ​ച്ചി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഓ​രോ ദി​ന​വും കു​തി​ച്ചു​ക​യ​റു​ന്ന​തി​നി​ടെ രൂ​ക്ഷ വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്ക്​ ചു​വ​ടു​വെ​ച്ച്​ സം​സ്ഥാ​നം. സം​സ്ഥാ​ന​ത്ത്​ വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി ജി​ല്ല​യി​ൽ ഡീ​സ​ൽ വി​ല​യും 100 രൂ​പ ക​ട​ന്നു. ബ​സ്, ഓ​ട്ടോ, ടാ​ക്സി എ​ന്നി​വ​ക്ക്​ പി​ന്നാ​ലെ ച​ര​ക്കു​ലോ​റി​ക​ളും നി​ര​ക്ക്​​ വ​ർ​ധ​ന​ക്ക്​ ആ​വ​ശ്യ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്.

10 ദി​വ​സ​ത്തി​നി​ടെ ഡീ​സ​ൽ ലി​റ്റ​റി​ന്​ 6.74 രൂ​പ​യും പെ​ട്രോ​ളി​ന്​ 6.98 രൂ​പ​യു​മാ​ണ്​ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൂ​ട്ടി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​വി​ല വീ​പ്പ​ക്ക്​​ 110 ഡോ​ള​റി​ൽ തൊ​ട്ടു​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ന്ധ​ന​വി​ല​യി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ക്രൂ​ഡോ​യി​ലി​ന്​ ഒ​രു​ഡോ​ള​ർ ഉ​യ​രു​മ്പോ​ൾ രാ​ജ്യ​ത്ത്​ ഒ​രു​ലി​റ്റ​ർ ഇ​ന്ധ​ന​ത്തി​ന്​ 50 മു​ത​ൽ 60 പൈ​സ വ​രെ കൂ​ടു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ൽ ക്രൂ​ഡോ​യി​ൽ വി​ല വീ​പ്പ​ക്ക്​​ 38 ഡോ​ള​ർ ഉ​യ​ർ​ന്ന​തി​നാ​ൽ 19 മു​ത​ൽ 24 രൂ​പ വ​രെ ഇ​ന്ധ​ന​വി​ല ഉ​യ​രു​മെ​ന്നാ​ണ്​ വി​പ​ണി നി​രീ​ക്ഷ​ക​ർ വി​വ​രി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ വ​ൻ​കി​ട ഡീ​സ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ വി​പ​ണി​വി​ല​യി​ൽ​നി​ന്ന്​ 25 രൂ​പ ലി​റ്റ​റി​ന് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ കൂ​ട്ടി​യ​ത്.

ത​മി​ഴ്​​നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ സം​സ്ഥാ​ന​ത്തേ​ക്ക്​ എ​ത്തു​ന്ന പ​ച്ച​ക്ക​റി ലോ​റി​ക​ൾ ക​ട​ത്തു​കൂ​ലി വ​ർ​ധ​ന ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്​.

നി​ർ​മാ​ണ​മേ​ഖ​ല​യെ സ്തം​ഭി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഈ ​മാ​സം മു​ത​ൽ ക​മ്പി​യു​ടെ​യും സി​മ​ന്റി​ന്റെ​യും വി​ല കു​ത്ത​നെ കൂ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeprice hiked
News Summary - fuel price hike
Next Story