Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഖത്തർ രാജകുടുംബാംഗത്തെ...

ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച്​ കോടികൾ തട്ടിയയാൾക്കെതിരെ ലുക്ക്​ഒൗട്ട്​ നോട്ടീസ്​

text_fields
bookmark_border
ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച്​ കോടികൾ തട്ടിയയാൾക്കെതിരെ ലുക്ക്​ഒൗട്ട്​ നോട്ടീസ്​
cancel

കൊടുങ്ങല്ലൂർ: ഖത്തർ രാജകുടുംബാംഗത്തെ കബളിപ്പിച്ച്​ കോടികൾ തട്ടിയയാൾക്കെതിരെ ​െപാലീസി​​​െൻറ ലുക്ക്​ഒൗട്ട്​ നോട്ടീസ്​. അതേസമയം, ഇക്കാര്യം സ്​ഥിരീകരിക്കാനോ തട്ടിപ്പുകാര​​​െൻറ പേര്​ വെളിപ്പെടുത്താനോ പൊലീസ്​ തയ്യാറായിട്ടില്ല.​ സ്​​േറ്ററ്റ്​​ ബാങ്ക്​ ഒാഫ്​ ഇന്ത്യ കൊടുങ്ങല്ലൂർ നോർത്ത്​ ബ്രാഞ്ച്​ അക്കൗണ്ട്​ വഴിയാണ്​ ഇയാൾ തട്ടിപ്പിന്​ കളമൊരുക്കിയതെന്ന്​ പൊലീസിന്​ വ്യക്​തമായിട്ടുണ്ട്​. ഇയാളുടെ വീടി​​​െൻറ പേരായ ‘ആർദ്ര’ എന്ന പേരി​ലാണ്​ അക്കൗണ്ട്​.

അന്വേഷണം തുടങ്ങിയ ഉടൻ അക്കൗണ്ട്​ പൊലീസ്​ മരവിപ്പിച്ചിരുന്നു. എന്നാൽ അക്കൗണ്ടിൽ എത്തിയ പണത്തിൽ നല്ലൊരു ഭാഗവും ഇതിനകം പിൻവലിച്ചിട്ടുണ്ട്​. നാട്ടിൽ അധികം ഇയാളെ കാണാറില്ലെന്ന്​ നാട്ടുകാർ പറയുന്നു. വീടും പരിസരവും പൊലീസ്​ നിരീക്ഷണത്തിലായതോടെ ഇയാൾ സ്​ഥലം വിട്ടതായാണ്​ പൊലീസ്​ നിഗമനം. സൈബർ സെൽ മുഖേനയും അന്വേഷണം നടക്കുന്നുണ്ട്​. ഇ-മെയിൽ മു​േഖനയാണ് തട്ടിപ്പ്​ നടന്നത്​. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്​. 

ഖത്തർ രാജാവി​​​െൻറ ചിത്രം സ്വർണ ഫ്രെയിമിൽ വരപ്പിച്ച്​ ഖത്തർ മ്യൂസിയത്തിലേക്ക്​ കൈമാറാമെന്ന്​ വാഗ്​ദാനം നൽകിയാണത്രെ തട്ടിപ്പ്​ നടത്തിയത്​. ഖത്തർ കുടുംബാംഗത്തി​​​െൻറ അക്കൗണ്ടിൽ നിന്നാണ്​ പണം കൈമാറിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFroud WorkQatar Royal Family
News Summary - Froud Work against Qatar Royal Family -Kerala News
Next Story