ടി.കെ. ഗോവിന്ദൻ മുതൽ തഹ്‍ലിയ വരെ; സഭയിൽ പകുതിയിലേറെ പുതുമുഖങ്ങൾ
text_fieldsതിരുവനന്തപുരം: പുതിയ നിയമസഭയിലെ അംഗങ്ങളിൽ പകുതിയിലേറെ പേരും പുതുമുഖങ്ങൾ. 17ാം കേരള നിയമസഭയിലെ 140 അഗങ്ങളിൽ 71 പേരാണ് പുതുമുഖങ്ങൾ. ഇതിൽ രണ്ടു സ്വതന്ത്രർ ഉൾപ്പെടെ 60 പേരും യു.ഡി.എഫ് പക്ഷത്താണ്. ടി.കെ. ഗോവിന്ദൻ (തളിപ്പറമ്പ്), വി. കുഞ്ഞികൃഷ്ണൻ (പയ്യന്നൂർ) എന്നിവാണ് സ്വതന്ത്രർ. ഇടതുമുന്നണിയിൽനിന്ന് എട്ടുപേരാണ് പുതുമുഖങ്ങളായി ജയിച്ചു വന്നത്. ബി.ജെ.പിയുടെ മൂന്നംഗങ്ങളും പുതുമുഖങ്ങളാണ്. ഇതിൽ രണ്ടുപേർ രാജ്യസഭ മുൻ അംഗങ്ങും മുൻ കേന്ദ്രമന്ത്രിമാരുമാണ്.
യു.ഡി.എഫിൽ കോൺഗ്രസിലെ 39 അംഗങ്ങളാണ് പുതുമുഖങ്ങൾ. മുസ്ലിം ലീഗിൽനിന്ന് വിജയിച്ച 11 പേരും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളും ആർ.എസ്.പിയിലെ രണ്ടംഗങ്ങളും സി.എം.പിയിലെ ഏക അംഗവും സഭയിൽ ആദ്യമായാണ് എത്തുന്നത്. ഇടതുപക്ഷത്ത് സി.പി.എമ്മിലെ നാലും സി.പി.ഐയിലെ മൂന്നും ആർ.ജെ.ഡിയിലെ ഒരാളുമാണ് പുതുമുഖങ്ങൾ.
പുതുമഖങ്ങൾ:
കോൺഗ്രസ്:
സന്ദീപ് വാര്യർ -തൃക്കരിപ്പൂർ, കെ. നീലകണ്ഠൻ - ഉദുമ, അഡ്വ. ടി.ഒ. മോഹൻ - കണ്ണൂർ, ഉഷ വിജയൻ - മാനന്തവാടി, കെ.എം. അഭിജിത്ത് - നാദാപുരം, അഡ്വ. പി.കെ. പ്രവീൺകുമാർ - കൊയിലാണ്ടി, വി.ടി. സൂരജ് - ബാലുശേരി, വിദ്യാ ബാലകൃഷ്ണൻ - എലത്തൂർ, അഡ്വ. കെ. ജയന്ത് - കോഴിക്കോട് നോർത്ത്, വി.എസ്. ജോയ് - തവനൂർ, കെ.പി. നൗഷാദലി-പൊന്നാനി, കെ.എ. തുളസി -കോങ്ങാട്, രമേഷ് പിഷാരടി- പാലക്കാട്, അഡ്വ. സുമേഷ് അച്യുതൻ -ചിറ്റൂർ, രാജൻ ജെ. പല്ലൻ - തൃശൂർ, ഒ.ജെ. ജെനീഷ് - കൊടുങ്ങല്ലൂർ, മനോജ് മൂത്തേടൻ-പെരുമ്പാവൂർ, ടോണി ചമ്മിണി - വൈപ്പിൻ, മുഹമ്മദ് ഷിയാസ്-കൊച്ചി, ദീപക് ജോയ് -തൃപ്പൂണിത്തുറ, എഫ്. രാജ - ദേവികുളം, സേനാപതി വേണു- ഉടുമ്പൻചോല, റോയ് കെ. പൗലോസ് - ഇടുക്കി, അഡ്വ. സിറിയക് തോമസ്- പീരുമേട്, കെ. ബിനിമോൻ - വൈക്കം, നാട്ടകം സുരേഷ് - ഏറ്റുമാനൂർ, റോണി കെ. ബേബി - കാഞ്ഞിരപ്പള്ളി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ - പൂഞ്ഞാർ, എ.ഡി. തോമസ് - ആലപ്പുഴ, അഡ്വ. എം. ലിജു - കായംകുളം, അഡ്വ. പഴകുളം മധു -റാന്നി, അഡ്വ. സി.വി. ശാന്തകുമാർ- അടൂർ, ജ്യോതികുമാർ ചാമക്കാല -പത്തനാപുരം, എം.എം. നസീർ- ചടയമംഗലം, ബിന്ദു കൃഷ്ണ-കൊല്ലം. രമ്യ ഹരിദാസ്-ചിറയിൻകീഴ്, എസ്. മുഹമ്മദ് സുധീർഷാ - വാമനപുരം, എം.ആർ. ബൈജുകുമാർ - കാട്ടാക്കട.
മുസ്‍ലിം ലീഗ്:
കല്ലട്ര മാഹീൻ ഹാജി - കാസർകോട്, അഡ്വ. ഫാത്തിമ തഹ്ലിയ - പേരാമ്പ്ര, അഡ്വ. വി.കെ. ഫൈസൽ ബാബു -കോഴിക്കോട് സൗത്ത്, എം.എ. റസാഖ് -കുന്ദമംഗലം, പി.കെ. ഫിറോസ് -കൊടുവള്ളി, സി.കെ. കാസിം -തിരുവമ്പാടി, ടി.പി. അഷറഫലി-കൊണ്ടോട്ടി, അഡ്വ. എം. റഹ്മത്തുല്ല- മഞ്ചേരി, പി.എം.എ. സമീർ -തിരൂരങ്ങാടി, പി.കെ. നവാസ് -താനൂർ, വി.ഇ. അബ്ദുൽ ഗഫൂർ- കളമശേരി.
കേരള കോൺഗ്രസ്:
ഷിബു തെക്കുംപുറം - കോതമംഗലം, അപു ജോൺ ജോസഫ്- തൊടുപുഴ, വിനു ജോബ് -ചങ്ങനാശ്ശേരി, റെജി ചെറിയാൻ -കുട്ടനാട്, അഡ്വ. വർഗീസ് മാമ്മൻ - തിരുവല്ല.
ആർ.എസ്.പി:
ഉല്ലാസ് -കോവൂർ -കുന്നത്തൂർ, വിഷ്ണുമോഹൻ- ഇരവിപുരം.
സി.എം.പി:
സി.പി. ജോൺ - തിരുവനന്തപുരം
സി.പി.എം:
കാരായി രാജൻ- തലശ്ശേരി, വി.കെ. സനോജ്- മട്ടന്നൂർ, കെ.പ്രേമൻ -നെന്മാറ, ടി.എം. ശശി -ആലത്തൂർ.
സി.പി.ഐ:
അഡ്വ. ഗോവിന്ദൻ പള്ളിക്കാപറമ്പിൽ -കാഞ്ഞങ്ങാട്, കെ.കെ. വത്സരാജ്-കൈപമംഗലം, സി. അജപ്രസാദ് -പുനലൂർ.
ആർ.ജെ.ഡി:
പി.കെ. പ്രവീൺ-കൂത്തുപറമ്പ്
ബി.ജെ.പി:
അഡ്വ. ബി.ബി. ഗോപകുമാർ- ചാത്തന്നൂർ, വി. മുരളീധരൻ - കഴക്കൂട്ടം, രാജീവ് ചന്ദ്രശേഖർ- നേമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

