Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ പിടിവിട്ട്​ കോവിഡ്​; വിവിധ നഗരങ്ങളിൽ ലോക്​ഡൗൺ

text_fields
bookmark_border
മഹാരാഷ്​ട്രയിൽ പിടിവിട്ട്​ കോവിഡ്​; വിവിധ നഗരങ്ങളിൽ ലോക്​ഡൗൺ
cancel

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ വിവിധ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തി. മുംബൈയുടെ സബർബൻ ഏരിയകളിലാണ്​ അവസാനമായി ലോക്​ഡൗൺ ഏർപ്പെടുത്തിയത്​. മിറ ബയാന്ദർ മുനിസപ്പൽ കോർപ്പറേഷനാണ്​ ലോക്​ഡൗൺ ഏർ​പ്പെടുത്തിയത്​. മാർച്ച്​ 31 വരെയാണ്​ ലോക്​ഡൗൺ. അഞ്ച്​ ഹോട്ട്​സ്​പോട്ടുകളിൽ മാത്രമാണ്​ ലോക്​ഡൗൺ ഏർപ്പെടുത്തുകയെന്ന്​ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

അതേസമയം, മുംബൈയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച്​ ബൃഹാൻ മുംബൈ കോർപ്പറേഷൻ സൂചകളൊന്നും നൽകിയിട്ടില്ല. എങ്കിലും കോവിഡ്​ കേസുകൾ വലിയ വർധന രേഖപ്പെടുത്തുന്നത്​ കോർപ്പറേഷനെ ആശങ്കയിലാക്കുന്നുണ്ട്​. നിലവിൽ ടെസ്റ്റുകൾ വർധിപ്പിക്കുന്നതിലാണ്​ കോർപ്പേറഷൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്​.

മഹാരാഷ്​ട്രയിലെ വിവിധ സ്ഥലങ്ങളിലെ നിയ​ന്ത്രണങ്ങൾ

ജാഗോൺ- മാർച്ച്​ 15 വരെ കർഫ്യൂ

ഔറംഗാബാദ്​: വാരാന്ത്യ ദിനങ്ങളിൽ ലോക്​ഡൗൺ. രാത്രിയിലും നിയന്ത്രണം

നാഗ്​പൂർ: മാർച്ച്​ 15 മുതൽ 21 വരെ ലോക്​ഡൗൺ. സർക്കാർ ഓഫീസുകളിൽ 25 ശതമാനം ഹാജർ മാത്രം

പുണെ: രാത്രി 11 മുതൽ ആറ്​ വരെ കർഫ്യു. സ്​കൂളുകളും കോളജുകളും മാർച്ച്​ 31 വരെ അടച്ചിടും. ബാറുകൾക്കും ഹോട്ടലുകൾക്കും പ്രവർത്തനാനുമതി രാവിലെ 10 മുതൽ ആറ്​ വരെ മാത്രം

അകോല: വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ ലോക്​ഡൗൺ

നാസിക്​: രാത്രി കർഫ്യു. വിവാഹങ്ങളിൽ 30 പേർ മാത്രം. വിവാഹം ഹാളുകളിൽ അനുവദിക്കില്ല. സ്​കൂളുകൾ അടഞ്ഞു കിടക്കും. ഹോട്ടലുകൾക്ക്​ 50 ശതമാനം ആളുകളുമായി രാത്രി ഒമ്പത്​ വരെ പ്രവർത്തിക്കാം

ഒസാമാൻബാദ്​: രാത്രി കർഫ്യു. ഞായറാഴ്ചകളിൽ ലോക്​ഡൗൺ. മതചടങ്ങുകൾക്ക്​ അഞ്ച്​ പേർ മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharashtra Lockdown​Covid 19
News Summary - From Pune to Nashik and Nagpur: Maharashtra cities see lockdown, restrictions amid Covid spike
Next Story