Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
heavy rain
cancel
camera_alt

representational image

Homechevron_rightNewschevron_rightKeralachevron_rightഇന്നുമുതൽ മഴ കനക്കും;...

ഇന്നുമുതൽ മഴ കനക്കും; 11 ജില്ലകളിൽ ഓറഞ്ച്​ അലർട്ട്​

text_fields
bookmark_border

തിരുവനന്തപുരം: നിസ്സഹായതയുടെ ജലപ്രഹരത്തിൽനിന്ന്​ അതിജീവനത്തി​ലേക്ക്​ കാലുറപ്പിക്കുന്നതിനിടെ വീണ്ടും മഴപ്പേടി. ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ്​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മുന്നറിയിപ്പ്​. ബുധനാഴ്​ച 11 ജില്ലകളിലും വ്യാഴാഴ്​ച 12 ജില്ലകളിലും ഒാറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു.

ബുധനാഴ്​ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്​ ഒാറഞ്ച്​ അലർട്ട്​. ഇവിടങ്ങളിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴയാണ്​ പ്രവചിച്ചിരിക്കുന്നത്​. കിഴക്കന്‍ കാറ്റി​െൻറ സ്വാധീനം കേരളം ഉള്‍പ്പെ​െട തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതാണ്​ മഴ ശക്തിയാർജിക്കാൻ കാരണം. മലയോര മേഖലകളിലും അതിശക്ത മഴയാണ്​ പ്രതീക്ഷിക്കുന്നത്​.

പ്രധാന മഴക്കാലത്തി​െൻറ അവസാനഘട്ടമായതിനാൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുകാനും സാധ്യത കൂടുതലാണ്​. കുറഞ്ഞസമയം കൊണ്ട് കുത്തിയൊലിച്ച്​ പെയ്യുന്ന അതിശക്ത മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ടെന്ന​്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തകുറിപ്പിൽ മുന്നറിയിപ്പുനൽകി.

സ്​ഥിതി സാധാരണ ഗതിയിലേ​െക്കത്തുന്നതുവരെ മലയോര മേഖലയിലും നദിക്കരകളിലും അതി ജാഗ്രത പുലർത്താൻ ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശം നൽകി. 23 വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്​ മുന്നറിയിപ്പ്​ നൽകുന്നു. 22 വരെ കേരള-ലക്ഷദ്വീപ്​ തീരങ്ങളിൽ മത്സ്യബന്ധനം നിരോധിച്ചു.

തുലാവർഷ (ഒക്​ടോബർ-ഡിസംബർ) കാലത്ത്​ ലഭിക്കേണ്ട മഴയുടെ 90 ശതമാനവും ഒക്​ടോബറിലെ ആദ്യ 18 ദിവസത്തിൽ കിട്ടിയെന്നാണ്​ വിലയിരുത്തൽ. ഒക​്​ടോബർ ഒന്നുമുതൽ 19 വരെ ലഭിച്ചത്​ 444.9 മി.മീറ്റർ മഴയാണ്​. ഇൗ കാലയളവിൽ ലഭിക്കേണ്ടിയിരുന്നത്​ 183.5 മി.മീറ്റർ മഴയാണ്​. തൃ​ശൂർ, ആലപ്പുഴ ഒഴികെ മറ്റെല്ലാ ജില്ലയിലും 100 ശതമാനത്തിലേറെ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത്​ കോഴിക്കോടാണ്​ (223 ശതമാനം അധികം). കുറവ്​ ആലപ്പുഴ (66 ശതമാനം അധികം)

ഇന്നത്തെ മഴ മുന്നറിയിപ്പ്​:

ഒാറഞ്ച്​ അലർട്ട്: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

യെല്ലോ അലർട്ട്​: കൊല്ലം, ആലപ്പുഴ, കാസർകോട്

പ്രതീക്ഷിക്കുന്ന മഴ:

ബുധൻ

ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, നദീതീരങ്ങൾ: 26-37 മില്ലി മീറ്റർ

മീനച്ചില്‍, അച്ചന്‍കോവില്‍ നദീതീരങ്ങൾ: 11-25 മില്ലീമീറ്റർ.

വ്യാഴം

ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, പമ്പ, ചാലക്കുടി, അച്ചന്‍കോവില്‍ നദീതീരങ്ങൾ: 38-50 മില്ലീമീറ്റർ.

മീനച്ചിലില്‍ 26-37 മില്ലീമീറ്റർ

അച്ചൻകോവിൽ 11-25 മില്ലീമീറ്റർ

വെള്ളി

ഭാരതപ്പുഴ, പെരിയാര്‍, ലോവര്‍ പെരിയാര്‍, അപ്പര്‍ പെരിയാര്‍, ചാലക്കുടി, മീനച്ചില്‍ നദീതീരങ്ങൾ: 38-50 മില്ലീമീറ്റർ.

പമ്പ അച്ചന്‍കോവില്‍ നദീതീരങ്ങൾ: 26-37 മില്ലീമീറ്റർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - From now on the rain will be heavy; Orange alert in 11 districts
Next Story