ജൂൺ ഒന്നുമുതൽ പി.എസ്.സി നിയമന ശിപാർശകൾ ഡിജിലോക്കറിലും
text_fieldsതിരുവനന്തപുരം: ജൂൺ ഒന്നു മുതൽ ഉദ്യോഗാർഥികൾക്ക് നിയമന ശിപാർശ മെമ്മോകൾ ഡിജിലോക്കറിൽ കൂടി ലഭ്യമാക്കാൻ പി.എസ്.സി തീരുമാനിച്ചു. കമീഷൻ സ്വന്തമായി വികസിപ്പിച്ചെടുത്ത റൊട്ടേഷൻ സോഫ്റ്റ്വെയർ ഉപയോഗിച്ച് നിയമന ശിപാർശ തയാറാക്കാനും അനുമതി നൽകി.
ബഹുഭൂരിപക്ഷം തസ്തികകളിലും ഈ സോഫ്റ്റ്വെയർ പ്രാവർത്തികമാക്കാനാണ് ആലോചന. റൊട്ടേഷൻ തയാറാക്കുന്ന തസ്തികകൾക്കാണ് ആദ്യഘട്ടത്തിൽ നിയമന ശിപാർശ മെമ്മോ ഡിജി ലോക്കറിൽ കൂടി ലഭിക്കുന്നത്. പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്തവർക്കാണ് ഈ സേവനം ലഭിക്കുക. ഭാവിയിൽ നിയമന പരിശോധന സുഗമമാക്കാനും ഇത് സഹായിക്കും. നിയമന ശിപാർശ മെമ്മോ നേരിട്ട് അയച്ചുകൊടുക്കുന്ന നിലവിലെ രീതി തുടരും.
വിവിധ ജില്ലകളിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ എൽ.ഡി. ടൈപ്പിസ്റ്റ്/ ടൈപ്പിസ്റ്റ് ക്ലർക്ക്/ക്ലർക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 257/2021), കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 (ഓപറേറ്റർ ഗ്രേഡ് 2) (കാറ്റഗറി നമ്പർ 253/2021) തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

