ഭരണവിരുദ്ധ വികാരം മുതൽ ലോക്സഭ ഇഫ്കട് വരെ... ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ഏഴ് ജില്ലകൾ വിധിയെഴുത്തിലേക്ക് നീങ്ങവെ രാഷ്ട്രീയായുധങ്ങൾ ഫലപ്രാപ്തിയിലെത്തിയെന്ന പ്രതീക്ഷയിലും ഒപ്പം പ്രചാരണത്തിൽ ഒപ്പത്തിനൊപ്പം നിലയുറപ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലും യു.ഡി.എഫ്.
ഇടതുമുന്നണിയെ അമ്പരപ്പിക്കും വിധം ഒരുമുഴം മുന്നേ കളത്തിലിറങ്ങാനായതിന്റെ ആവേശം പ്രചാരണരംഗത്ത് ആദ്യാന്തം കൈമുതലായി എന്നാണ് നേതാക്കൾ വിലയിരുത്തുന്നത്. ഒപ്പം ഭരണവിരുദ്ധ വികാരത്തിന് മറയിടാൻ ക്ഷേമ പെൻഷൻ പിടിവള്ളിയാക്കിയ ഇടതുമുന്നണിയെ ശബരിമല സ്വർണക്കൊള്ള മുൻനിർത്തി പ്രതിരോധത്തിലാക്കാൻ കഴിഞ്ഞുവെന്നും തെരഞ്ഞെടുപ്പിൽ ഇക്കുറി അജണ്ട നിശ്ചയിച്ചത് പ്രതിപക്ഷമാണെന്നുമാണ് യു.ഡി.എഫ് അവകാശപ്പെടുന്നത്. ഫലത്തിൽ ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പിലും നേടിയ മേൽക്കെ തദ്ദേശ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആദ്യ ഘട്ടത്തിൽ യു.ഡി.എഫ് ക്യാമ്പ്.
ഒപ്പമുണ്ടായിരുന്ന മാണി കോൺഗ്രസ് കഴിഞ്ഞ വട്ടം കളംമാറിയതിന്റെ കറുത്ത അനുഭവങ്ങൾ യു.ഡി.എഫ് ഏറ്റുവാങ്ങിയ ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകൾ ആദ്യഘട്ടത്തിൽ വിധിയെഴുതുകയാണ്.
എന്നാൽ, ചുവടുമാറ്റത്തിന്റെ മുറിവുണക്കാനും കുറവ് തീർക്കാനും ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ടും മുന്നണി സംവിധാനത്തിന്റെ കാര്യമായ ഇടപെടലുകൾ കൊണ്ടും സാധിച്ചുവെന്ന് യു.ഡി.എഫ് കരുതുന്നു. ഈ ജില്ലകളിൽ ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റമാണ് പ്രതിപക്ഷനിരക്ക് സമാശ്വാസമേകുന്നത്. കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്നതിന് രാഹുൽ മാങ്കൂട്ടത്തിൽ വിഷയം ഇടതുപക്ഷം ആയുധമാക്കിയെങ്കിലും ഒട്ടും അമാന്തിക്കാതെ പാർട്ടി അച്ചടക്ക വാൾ വീശിയതും പുറത്താക്കിയതും എതിർചേരിയുടെ നീക്കങ്ങളെ നിഷ്പ്രഭമാക്കിയെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
രാഹുലിനെ പുറത്താക്കി രാഷ്ട്രീയമായി അഗ്നിശുദ്ധി വരുത്തിയതിന് പിന്നാലെ മുകേഷ് വിഷയം മുൻനിർത്തി സി.പി.എമ്മിന് നേരെ ‘അറ്റാക്കിങ് മോഡിലേക്ക്’ മാറിയതിലൂടെ അനുകൂല സാഹചര്യം സൃഷ്ടിക്കാനായെന്നും യു.ഡി.എഫ് വിലയിരുത്തുന്നു. സർക്കാരിനെതിരായ ജനവികാരം താഴേത്തട്ടിലേക്ക് എത്തിക്കാനായതും ഒപ്പം മുൻകാലങ്ങളിലില്ലാത്ത വിധം നേരത്തെയുള്ള മുന്നൊ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

