Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ടുകാരികൾ ഒരുമിച്ചു ...

കൂട്ടുകാരികൾ ഒരുമിച്ചു മറഞ്ഞു; കുഞ്ഞാത്മാക്കളായി...

text_fields
bookmark_border
പ്രി​യ​ദ​ർ​ശി​നി, രാ​ജ​ല​ക്ഷ്​​മി, നാ​ദി​യ, വി​നോ​ദി​നി
cancel
camera_alt

പ്രി​യ​ദ​ർ​ശി​നി, രാ​ജ​ല​ക്ഷ്​​മി, നാ​ദി​യ, വി​നോ​ദി​നി

മൂ​ന്നാ​ര്‍: ദി​വ​സ​വും രാ​വി​ലെ ഒ​രു​മി​ച്ച്​ സ്​​കൂ​ളി​ലേ​ക്ക്​ പോയിരുന്ന നാ​ലു കൂ​ട്ടു​കാ​രി​ക​ൾ യാ​ത്ര​യാ​യ​തും ഒ​രു​മി​ച്ച്. പെ​ട്ടി​മു​ടി​യി​ല്‍ നി​ന്ന്​ 22 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ മൂ​ന്നാ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ സ്‌​കൂ​ൾ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് നാ​ലു​പേ​രും.

ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന പ്രി​യ​ദ​ര്‍ശി​നി, ആ​റാം ക്ലാ​സു​കാ​രി നാ​ദി​യ, എ​ട്ടി​ലും ഒ​മ്പ​തി​ലു​മാ​യി​രു​ന്ന രാ​ജ​ല​ക്ഷ്മി, വി​നോ​ദി​നി എ​ന്നി​വ​രാ​ണ് പെ​ട്ടി​മു​ടി അ​പ​ക​ട​ത്തി​ല്‍ ഒ​രു​മി​ച്ച്​ കാ​ണാ​മ​റ​യ​ത്താ​യ​ത്. വി​നോ​ദി​നി​യും രാ​ജ​ല​ക്ഷ്മി​യും സ​ഹോ​ദ​രി​ക​ളാ​ണ്. രാ​വി​ലെ​യും വൈ​കീ​ട്ടു​മാ​യി ര​ണ്ട്​ മ​ണി​ക്കൂ​റോ​ളം വേ​ണ്ടി​വ​രു​മാ​യി​രു​ന്നു സ്​​കൂ​ൾ യാ​ത്ര​ക്ക്.

രാ​വി​ലെ ഒ​മ്പ​തി​ന്​​ സ്​​കൂ​ളി​ലെ​ത്ത​ണ​മെ​ങ്കി​ല്‍ അ​തി​രാ​വി​ലെ ഉ​ണ​ര്‍ന്ന് പു​റ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. വൈ​കീ​ട്ട് സ്‌​കൂ​ള്‍ വി​ട്ടാ​ൽ മ​ട​ങ്ങി​യെ​ത്താ​ന്‍ ഏ​ഴു മ​ണി​യെ​ങ്കി​ലു​മാ​കും. ഓ​ട്ടോ​യി​ലാ​യി​രു​ന്നു എ​ല്ലാ ദി​വ​സ​വും സ്‌​കൂ​ളി​ലെ​ത്തി​യി​രു​ന്ന​ത്. ഓ​ട്ടോ ഇ​ല്ലാ​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ജീ​പ്പി​ലാ​യി​രു​ന്നു യാ​ത്ര. അ​യ​ൽ​ക്കാ​രായതി​നാ​ൽ ഒ​രു​മി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര.

ഇ​നി​യും ക​ണ്ടെ​ത്താ​നാ​കാ​ത്ത കു​ഞ്ഞു​ങ്ങ​ൾ എ​വി​ടെ​യോ ആ​വാ​മെ​ങ്കി​ലും കു​ഞ്ഞാ​ത്മാ​ക്ക​ൾ ഒ​രി​ട​ത്താ​കും. സ്‌​കൂ​ളി​ല്‍നി​ന്ന്​ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​തും കാ​ത്തി​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളും ഇ​നി കാ​ത്തി​രി​ക്കി​ല്ല. അ​വ​രും ഇ​വ​രോ​ടൊ​പ്പം പോ​യ്​​മ​റ​ഞ്ഞു.

Show Full Article
TAGS:Kerala Land slide Kerala Flood Kerala Rain 
News Summary - Friends Funeral in Pettimudi
Next Story