വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സുഹൃത്ത് റിമാൻഡിൽ; ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു
text_fieldsആയിഷ റഷ, ബഷീറുദ്ദീൻ മഹമൂദ് അഹമ്മദ്
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി വേങ്ങേരി കണ്ണാടിക്കൽ ഷബ്‌ന മൻസിലിൽ ബഷീറുദ്ദീൻ മഹമൂദ് അഹമ്മദിനെ (23) ആണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. യുവാവിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. പ്രാഥമികാന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യക്ക് കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീന്റെ വീട്ടിൽ മൊടക്കല്ലൂർ ആശാരിക്കൽ അൽ മുറാദ് ഹൗസിൽ ആയിഷ റഷയെ (21) തൂങ്ങി മരിച്ചനിലയിൽ കണ്ടത്. മംഗളൂരു ശ്രീദേവി കോളജിലെ ഫിസിയോതെറപ്പി മൂന്നാം വർഷ വിദ്യാർഥിയായ ആയിഷ റഷയെ ബഷീറുദ്ദീൻ തന്നെയാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

