Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
അതുൽ സത്യൻ
റാന്നി: സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടിൽ അതുൽ സത്യനെയാണ് (25) അറസ്റ്റ് ചെയ്തത്.
സുഹൃത്തായ റാന്നി ബ്ലോക്കുപടി പൗവത്ത് വീട്ടിൽ രാജീവ് കുമാറാണ് (38) മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. അതുലിെൻറ വീടിെൻറ മുറ്റത്ത് നടന്ന വാക്തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ രാജീവ് കുമാർ മരണപ്പെട്ടു. റാന്നി താലൂക്ക് ആശുപത്രിയിൽ ബുധനാഴ്ച രാത്രിതന്നെ എത്തിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്േമാർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാജീവ് അവിവാഹിതനാണ്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

