ഫ്രറ്റേണിറ്റി മൂവ്മെൻറ് സ്ഥാപക ദിനം ആചരിച്ചു
text_fieldsതിരുവനന്തപുരം: ഫ്രറ്റേണിറ്റി മൂവ്മെൻറ് സ്ഥാപക ദിനത്തോടനുബന്ധിച്ച് (ഏപ്രിൽ 30) തിരുവനന്തപുരം ജില്ലാ കമ്മിറ്റ ിയുടെ നേതൃത്വത്തിൽ വിവിധ സേവന പരിപാടികൾ സംഘടിപ്പിച്ചു. സ്ഥാപക ദിന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം പാളയം ഓഫീസിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് ആദിൽ അബ്ദുൽ റഹീം പതാക ഉയർത്തി നിർവഹിച്ചു.
വർക്കല 'വാത്സല്യം' വൃദ്ധസദനത്തിൽ ഭക്ഷണ കിറ്റ്, മരുന്നു തുടങ്ങിയവ വിതരണം ചെയ്തു. തോന്നയ്ക്കൽ ലാൽ ബാഗ് യൂണിറ്റിന് കീഴിൽ ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിനി മഹേഷ്, ഗോപു എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി.
കോവളം മണ്ഡലത്തിൽ യുവ കവിയും എഴുത്തുകാരനുമായ മെഹബൂബ് പൂവാർ (മെഹ്ഫിൽ) കവിതാലാപനം നടത്തി. വിവിധ മണ്ഡലങ്ങളിൽ അലി സവാദ്, ഇമാദ് വക്കം, ഷഫാന, അഷ്കർ. എസ്, സുആദ പർവിൻ, സുഹൈൽ, നിഷാ ത്ത്, അജ്മൽ ഹസ്സൻ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തലും സേവന പരിപാടികളും സംഘടിപ്പിച്ചു.
