Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅറിവിന്റെ...

അറിവിന്റെ മഹാപോരാട്ടവുമായി ‘ഫ്രീഡം ക്വിസ്’ നാളെ മുതൽ

text_fields
bookmark_border
അറിവിന്റെ മഹാപോരാട്ടവുമായി ‘ഫ്രീഡം ക്വിസ്’ നാളെ മുതൽ
cancel

കോഴിക്കോട്: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും പോരാട്ട വീര്യവും പുതുതലമുറക്ക് പകരാൻ ‘മാധ്യമ’വും മീഫ്രണ്ടും ലുലുവിന്റെ സഹകരണത്തോടെ ഒരുക്കുന്ന ‘ഫ്രീഡം ക്വിസ്’ വീണ്ടുമെത്തുന്നു. കഴിഞ്ഞ വർഷത്തെ വൻ വിജയത്തിനുശേഷം കൂടുതൽ ആവേശത്തോടെയാണ് ഈ വർഷം ‘ഫ്രീഡം ക്വിസ്’ മത്സരം സംഘടിപ്പിക്കുന്നത്. മിടുക്കർ മാറ്റുരക്കുന്ന അറിവിന്റെ മഹാപോരാട്ടം പ്രധാനമായും മൂന്നു ഘട്ടങ്ങളിലായാണ് നടക്കുക. കലാശപ്പോരാട്ടമായ ഗ്രാൻഡ് ഫിനാലെ ആഗസ്റ്റ് 15ന് കോഴിക്കോട് ലുലു മാളിലാണ്.

ആഗസ്റ്റ് ഒന്നുമുതൽ 10 വരെയാണ് ഒന്നാംഘട്ടം. ‘മാധ്യമം’ ദിനപത്രത്തിലും സോഷ്യൽ മീഡിയ പേജുകളിലും ദിവസവും ഓരോ ചോദ്യങ്ങൾ വീതം പ്രസിദ്ധീകരിക്കും. ഇതിന് കൃത്യമായി ഉത്തരം നൽകുന്നവർ രണ്ടാംഘട്ടത്തിലെത്തും. ഓൺലൈനായാണ് രണ്ടാംഘട്ട മത്സരം. ഇതിൽ മികവ് പുലർത്തുന്നവർക്കായി ഓൺലൈനായിതന്നെ മൂന്നാംഘട്ടമായ സെമി ഫൈനൽ മത്സരം നടത്തും. ഇതിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികളാണ് അവസാന റൗണ്ടിലേക്ക് യോഗ്യത നേടുക. സെമിഫൈനലിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 10 പേരാണ് കോഴിക്കോട് ലുലുമാളിൽ നടക്കുന്ന ഗ്രാൻഡ്ഫിനാലെയിൽ മത്സരിക്കുക.

ആകർഷക സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ലുലു കണ്ക്ട്, ആംകോസ് പെയ്ൻറ്സ്, ജെയ്ൻ യൂനിവേഴ്സിറ്റി, ഓർബിസ് ക്രിയേറ്റിവ്സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും ദിവസേനയുള്ള ചോദ്യങ്ങൾക്കുമായി ‘മാധ്യമം’ ദിനപത്രം, വെബ്സൈറ്റ്, സോഷ്യൽമീഡിയ പേജുകൾ സന്ദർശിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:freedom quizMadhyamam NewsSocial MediaKerala News
News Summary - 'Freedom Quiz' begins tomorrow with the great battle of knowledge
Next Story