‘ഫ്രീഡം ക്വിസ്’ ഗ്രാൻഡ് ഫിനാലെ ഇന്ന്
text_fieldsകോഴിക്കോട്: വിദ്യാർഥികൾക്കിടയിൽ ആവേശമായി മാറിയ ‘മാധ്യമം’ ഫ്രീഡം ക്വിസ് വിജ്ഞാനോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലെ ഇന്നു വൈകീട്ട് നാലിന് കോഴിക്കോട് ലുലു മാളിൽ നടക്കും. ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നയിക്കുന്ന അന്തിമ പോരാട്ടത്തിൽ 11 പ്രതിഭകളാണ് മാറ്റുരക്കുന്നത്. റവന്യൂമന്ത്രി എ.പി. അനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. വിജയികൾക്കുള്ള ഉപഹാരസമർപ്പണവും മന്ത്രി നിർവഹിക്കും. അഡ്വ. ഫൈസൽ ബാബു എം.എൽ.എ വിജയികളെ അനുമോദിച്ച് സംസാരിക്കും. ഗായിക ശ്രേയ ജയദീപ് വിശിഷ്ടാതിഥിയാണ്. ലുലു റീജിനൽ ഡയറക്ടർ ഷരീഫ് മാട്ടിൽ, ‘മാധ്യമം’ സി.ഇ.ഒ പി.എം. സ്വാലിഹ് ഉൾപ്പെടെ പ്രമുഖരും സംബന്ധിക്കും.
മന്ത്രി എ.പി. അനിൽകുമാർ, അഡ്വ. ഫൈസൽ ബാബു എം.എൽ.എ, ഗായിക ശ്രേയ ജയദീപ്, ഷരീഫ് മാട്ടിൽ, പി.എം. സ്വാലിഹ്
ബി. ഹിരൺ (ജി.എച്ച്.എസ്.എസ് പെരിങ്ങളം, കോഴിക്കോട്), കെ.പി. പൂജ ലക്ഷ്മി (എസ്.എ.ടി.എച്ച്.എസ്.എസ്, മഞ്ചേശ്വരം), കെ. അമൻ ഫയാസ് (എം.ജെ.എച്ച്.എസ്.എസ്, എളേറ്റിൽ), ഋതുനന്ദ സുജിത് (എച്ച്.എസ്.എസ്, മട്ടന്നൂർ), മർയം മുംതാസ് (സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം), എസ്. മിഥുൻകൃഷ്ണ (ജി.എം.ജി.എച്ച്.എസ്.എസ്, ചടയമംഗലം), ക്രിസ്റ്റോ ജിമ്മി (സെന്റ് തോമസ് എച്ച്.എസ്.എസ്, കേളകം), ശിഹാദ് ഷിജു (ജി.എച്ച്.എസ്.എസ് തോട്ടക്കോണം), സൂരിദേവ് ഡി.എച്ച് (ജി.എച്ച്.എസ്.എസ് പെരിങ്ങൊളം), ഇ. ദേവാങ് കൃഷ്ണ (ഗവ. സംസ്കൃതം എച്ച്.എസ്.എസ്, മേപ്പയിൽ), എ.എസ്. അൻസാഫ് അമൻ (ജി.എച്ച്.എസ്.എസ്, പെരിക്കല്ലൂർ) എന്നിവരാണ് ഫൈനലിസ്റ്റുകൾ.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും പോരാട്ടവീര്യവും പുതുതലമുറയിലേക്ക് പകരാൻ ‘മാധ്യമ’വും മീഫ്രണ്ടും ലുലു മാളിന്റെ സഹകരണത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. ലുലു കണക്ട്, ആംകോസ് പെയിന്റ്സ് എന്നിവരാണ് മുഖ്യ പ്രായോജകർ. നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ്, വി.കെ.സി പ്രൈഡ്, ജെയിൻ യൂനിവേഴ്സിറ്റി കൊച്ചി, റേയ്സ്, ഓർബിസ് ക്രിയേറ്റിവ്സ് എന്നിവരുമായി സഹകരിച്ചാണ് ഈ വിജ്ഞാനോത്സവം ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

