Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളീയരുടെ ഭക്ഷണ...

കേരളീയരുടെ ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കും -കോടിയേരി

text_fields
bookmark_border
കേരളീയരുടെ ഭക്ഷണ സ്വാതന്ത്ര്യം സംരക്ഷിക്കും -കോടിയേരി
cancel

തിരുവനന്തപുരം: കന്നുകാലി കശാപ്പ്​ നിയന്ത്രിച്ചുള്ള ഉത്തരവ്​ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകാത്തപക്ഷം കേരളീയരുടെ ഭക്ഷണസ്വാതന്ത്ര്യം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ കാര്യങ്ങളും സംസ്​ഥാന സർക്കാർ ചെയ്യുമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കേന്ദ്രസർക്കാറി​​​​െൻറ കശാപ്പ്​ നിരോധന നിയമത്തിൽ പ്രതിഷേധിച്ച്​ എൽ.ഡി.എഫ്​ നടത്തിയ രാജ്​ഭവൻ മാർച്ച്​​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ഒന്നടങ്കം ഇൗ തീരുമാനത്തിന്​ എതിരാണ്​. ഭരണ^പ്രതിപക്ഷ ഭേദമന്യേയാണ്​ ഉത്തരവിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയത്​. കന്നുകാലി കശാപ്പ്​ നിയന്ത്രണത്തിലൂടെ ബ്രാഹ്​മണരുടെ ആഹാരരീതി ഇന്ത്യൻ ജനതക്കിടയിൽ അടിച്ചേൽപിക്കാനാണ്​ ആർ.എസ്​.എസ്​ ശ്രമിക്കുന്നത്​. ഇൗ സാഹചര്യത്തിൽ ഉത്തരവ്​ കേന്ദ്രസർക്കാർ ഉടൻ പിൻവലിക്കണം. രാജ്യത്താകമാനം ഒരു സംസ്​കാരം എന്ന പേരിൽ ഒ​​േര ഭക്ഷണസംസ്​കാരം അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ്​ നടക്കുന്നത്​. കർഷകരുടെ കൂട്ട ആത്മഹത്യക്ക്​ മാത്രമേ ഇൗ നടപടി കാരണമാകൂ.

മോദി സർക്കാർ അധികാരത്തിലേറി മൂന്ന്​ വർഷത്തിനുള്ളിൽ 36,000 കർഷകരാണ്​ ആത്മഹത്യ ചെയ്തത്​. ലോകത്തെ മാംസവ്യാപാരത്തിൽ 20ശതമാനവും ഇന്ത്യയിൽനിന്നാണ്​ കയറ്റുമതി ചെയ്യുന്നത്​. ആ വ്യാപാരികളിൽ ഏറെയും ബി.ജെ.പി നേതാക്കളാണെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫ്​ കൺവീനർ വൈക്കം വിശ്വൻ, നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ഫ്രാൻസിസ്​ ജോർജ്​, എ. നീലലോഹിതദാസ്​, സി. ദിവാകരൻ, ആനാവൂർ നാഗപ്പൻ, ഉഴമലയ്​ക്കൽ വേണുഗോപാൽ, ജി. സുഗുണൻ, ആർ. സതീഷ്​കുമാർ, വർക്കല രവികുമാർ, ഡോ. അമീർ എന്നിവർ സംസാരിച്ചു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishanfreedom of having
News Summary - freedom of having kodiyeri
Next Story