Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലുവയിൽ പീഡനത്തിനിരയായ കുട്ടിക്ക് സൗജന്യചികിത്സ; സഹായമായി ഒരുലക്ഷം രൂപ അനുവദിക്കും -മന്ത്രി

text_fields
bookmark_border
veena george
cancel

കൊച്ചി: ആലുവയിൽ വീഡനത്തിനിരയായ എട്ടുവയസുകാരിക്ക് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സഹായമായി ഒരുലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. 10,000 രൂപ ആശുപത്രിയില്‍ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി പറഞ്ഞു.

കുട്ടി പീഡനത്തിനിരയായ സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സ്വദേശി ക്രിസ്റ്റിൽരാജിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. ആലുവയിലെ ബാർ ഹോട്ടലിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Free treatment for molested child in Aluva
Next Story