സൗജന്യയാത്ര യു.ഡി.എഫ് പരിപാടിയാക്കി - ബാലഗോപാൽ
text_fieldsകെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി യു.ഡി.എഫിന്റെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പലയിടങ്ങളിലും ഉദ്ഘാടനം നിർവഹിച്ചത് കോൺഗ്രസ് നേതാക്കളോ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർഥികളോ ആണ്. പദ്ധതിയുടെ പേര് തീരുമാനിച്ചത് മുതൽ കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയായാണ് നടന്നുവരുന്നത്.
അധികാരത്തിൽ വന്നാൽ എല്ലാ കെ.എസ്.ആർ.ടി ബസുകളിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കുമെന്നും തീർഥാടന കേന്ദ്രങ്ങളിലും വിനോദ കേന്ദ്രങ്ങളിലുമെല്ലാം ഇനി സൗജന്യമായി പോകാമെന്നും പ്രചരിപ്പിച്ചാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഒരുവിഭാഗം ഓർഡിനറി ബസുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യമാക്കിയത്. ഏകദേശം 500 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ സർക്കാറിനുണ്ടാകുന്നത്. കഴിഞ്ഞ രണ്ടു മാസമായി മുഖ്യമന്ത്രിയുടെ സ്ത്രീസുരക്ഷാ ധനസഹായം ഗുണഭോക്താക്കൾക്ക് നൽകിയിട്ടില്ലെന്നും ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

