Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സിയിൽ...

കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര: ഭിന്നശേഷി കുട്ടികൾ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകേണ്ട, ഉത്തരവിറക്കി സർക്കാർ

text_fields
bookmark_border
govt kerala
cancel

കൊ​ച്ചി: മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്രാ​സൗ​ജ​ന്യം ല​ഭി​ക്കാ​ൻ ഇ​നി ഗ​താ​ഗ​ത ഉ​ദ്യോ​ഗ​സ്ഥ​ർ മു​മ്പാ​കെ ഹാ​ജ​രാ​കേ​ണ്ട​.

ബ​ന്ധ​പ്പെ​ട്ട ​യൂ​നി​റ്റി​ലെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി ഇ​ക്കാ​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു. മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ്​ പ്ര​ഫ. ജോ​സ്​ അ​ഗ​സ്റ്റി​ന്‍ ഗ​താ​ഗ​ത മ​ന്ത്രി​ക്ക്​ ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ്​ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ​ ഉ​ത്ത​ര​വ്​.ഈ ​വി​ഭാ​ഗ​ത്തി​ൽ വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക്​ സൗ​ജ​ന്യ യാ​ത്രാ​പാ​സ്, യാ​ത്രാ സൗ​ജ​ന്യം എ​ന്നി​വ ല​ഭി​ക്കാ​ൻ എ.​ടി.​ഒ​മാ​രു​ടെ​യോ ഡി.​ടി.​ഒ​മാ​രു​ടെ​യോ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​ത്​ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ നി​വേ​ദ​നം ന​ൽ​കി​യ​ത്. തു​ട​ർ​ന്നാ​ണ്​ നേ​രി​ട്ട്​ ഹാ​ജ​രാ​കേ​ണ്ട​തി​നു​പ​ക​രം ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ടു​ക​ളി​​ലെ​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന ഉ​ത്ത​ര​വ്​ മേ​യ്​ 25ന്​ ​ഗ​താ​ഗ​ത സെ​ക്ര​ട്ട​റി പു​റ​പ്പെ​ടു​വി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcFree bus traveldisabilities Student
News Summary - Free travel on KSRTC: children with disabilities
Next Story