Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിര്‍ധന രോഗികള്‍ക്ക്...

നിര്‍ധന രോഗികള്‍ക്ക് സൗജന്യനിരക്കിൽ വിദഗ്ധ ചികിത്സ; വീണ്ടും കൈകോർത്ത് ഇഖ്റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും

text_fields
bookmark_border
നിര്‍ധന രോഗികള്‍ക്ക് സൗജന്യനിരക്കിൽ വിദഗ്ധ ചികിത്സ; വീണ്ടും കൈകോർത്ത് ഇഖ്റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും
cancel

കോഴിക്കോട്: നിര്‍ധന രോഗികള്‍ക്ക് സൗജന്യ നിരക്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഇഖ്റ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും അഞ്ച് വർഷമായി തുടർന്നു വരുന്ന ചികിത്സാ സഹായ പദ്ധതി 2026-27 കാലയളവിലേക്ക് കൂടി തുടരാൻ ധാരണ.

കഴിഞ്ഞ വർഷം മാത്രം നൂറ്റമ്പതിലധികം രോഗികൾക്ക് ചികിത്സ സഹായം ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. ഏരിയ കോഓഡിനേറ്റര്‍മാര്‍ മുഖേന സ്വീകരിക്കുന്ന ചികിത്സ അപേക്ഷകളാണ് ഇതിലേക്ക് പരിഗണിക്കുക. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബുറഹ്മാൻ, ഇഖ്‌റ ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി. അന്‍വര്‍, ബൈത്തുസ്സകാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, ജെ.ഡി.ടി ഇസ്‌ലാം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി സി.എ. ഹാരിഫ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ശൂറ അംഗങ്ങളായ എൻ.എം. അബ്ദുർറഹ്മാൻ, ടി. മുഹമ്മദ് വേളം, ഡോ. മുഹമ്മദ് നജീബ്, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഫവാസ് ടി.ജെ എന്നിവര്‍ പങ്കെടുത്തു.

ബൈത്തുസ്സകാത്ത് കേരളയുടെ വ്യത്യസ്ത പ്രോജക്ടുകളിൽ പ്രധാനപ്പെട്ടതാണ് ചികിത്സാ സഹായ പദ്ധതി. കഴിഞ്ഞ വർഷങ്ങളിലായി ഈ സംയുക്ത സ്കീമിലൂടെ 1408 നിര്‍ധനരായ രോഗികള്‍ക്കാണ് സഹായം നൽകാൻ സാധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iqra hospital calicutBaithussakath Kerala
News Summary - Free specialist treatment for poor patients; Iqra Hospital and Baithussakath Kerala join hands
Next Story