Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യ റേഷൻ വിതരണം...

സൗജന്യ റേഷൻ വിതരണം റെക്കോഡിലേക്ക്​ 12 ജി​ല്ല​ക​ളി​ൽ 90 ശ​ത​മാ​ന​ത്തി​ലേ​റെ

text_fields
bookmark_border
സൗജന്യ റേഷൻ വിതരണം റെക്കോഡിലേക്ക്​ 12 ജി​ല്ല​ക​ളി​ൽ 90 ശ​ത​മാ​ന​ത്തി​ലേ​റെ
cancel

തൃ​ശൂ​ർ: കോ​വി​ഡി​ൽ സൗ​ജ​ന്യ റേ​ഷ​ൻ വി​ത​ര​ണം സ​ർ​വ​കാ​ല റെ​ക്കോ​ഡി​ലേ​ക്ക്. ഒ​മ്പ​ത്​ ദി​വ​സം​െ​കാ​ണ്ട ്​ 92.74 ശ​ത​മാ​നം കാ​ർ​ഡ്​ ഉ​ട​മ​ക​ളും റേ​ഷ​ൻ വാ​ങ്ങി. 87,28,831 കാ​ർ​ഡു​ക​ളി​ൽ 80,95,314ലും ​വി​ത​ര​ണം പൂ​ർ​ത്തി​യാ​യി. 6,33,517 കാ​ർ​ഡു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഇ​നി ന​ൽ​കാ​നു​ള്ള​ത്. വ്യാ​ഴാ​ഴ്​​ച മാ​ത്രം 2,81,854 പേ​ർ വാ​ങ്ങി. 12 ജി​ല്ല​ക​ളി ​ൽ വി​ത​ര​ണം 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലാ​ണ്. ഇ​ടു​ക്കി (88.80), പാ​ല​ക്കാ​ട് (89.96)​ ഒ​ഴി​കെ​യാ​ണി​ത്. 96.19 ശ​ത​മാ​നം പേ​ർ വാ​ങ്ങി​യ ക​ണ്ണൂ​രാ​ണ്​ മു​ന്നി​ൽ. 94.04 ശ​ത​മാ​ന​വു​മാ​യി വ​യ​നാ​ടും 93.99 ശ​ത​മാ​ന​വു​മാ​യി കോ​ഴി​ക്കോ​ടും തൊ​ട്ടു പി​ന്നി​ലു​ണ്ട്.

ഇ ​പോ​സ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യ​ ശേ​ഷം ​ആ​ദ്യ​പ്ര​ള​യ​ത്തി​ൽ 2018 ആ​ഗ​സ്​​റ്റി​ലാ​ണ്​ കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ റേ​ഷ​ൻ വാ​ങ്ങി​യ​ത്. 94.35 ശ​ത​മാ​നം. ​എ​ന്നാ​ൽ, സെ​പ്റ്റം​ബ​ർ എ​ട്ടു​വ​രെ ആ​ഗ​സ്​​റ്റി​ലെ റേ​ഷ​ൻ വാ​ങ്ങാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​മ്പ​ത്​ ദി​വ​സ​ത്തി​നി​ടെ​യാ​ണ്​ 92.74 ശ​ത​മാ​നം കാ​ർ​ഡ്​ ഉ​ട​മ​ക​ളും റേ​ഷ​ൻ വാ​ങ്ങി​യ​ത്. ഈ ​മാ​സം പ​കു​തി​യോ​ടെ 2018 റെ​ക്കോ​ഡ്​ ഭേ​ദി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. സ​മൂ​ഹ​ത്തി​ലെ മു​ഴു​വ​ൻ ത​ട്ടി​ലു​ള്ള​വ​രും റേ​ഷ​ൻ വാ​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ഇ​പ്പോ​ഴു​ണ്ട്.

അ​തേ​സ​മ​യം, കാ​ർ​ഡ്​ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ അ​രി ന​ൽ​കു​ന്ന​തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​പ്പോ​ഴും അ​വ്യ​ക്​​ത​ത​യു​ണ്ട്. കാ​ർ​ഡി​ല്ലാ​ത്ത വീ​ട്ടി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളു​െ​ട​യും ആ​ധാ​ർ കാ​ർ​ഡ്​ പ​രി​ശോ​ധി​ച്ച്​ രാ​ജ്യ​ത്തെ വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ കാ​ർ​ഡി​ൽ അം​ഗ​മ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മാ​ണ് റേ​ഷ​ൻ ന​ൽ​കേ​ണ്ട​ത്. ഇ​തി​നാ​യി സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണം. കാ​ർ​ഡ്​ പു​തു​ക്കാ​ത്ത​വ​ർ​ക്കും അ​രി ല​ഭി​ക്കും. ഈ ​മാ​സം 20 വ​രെ ​സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങാം. തു​ട​ർ​ന്ന്​ കേ​ന്ദ്ര​വി​ഹി​തം ​അ​ന്ത്യോ​ദ​യ, മു​ൻ​ഗ​ണ​ന കാ​ർ​ഡു​കാ​ർ​ക്ക്​ അ​ഞ്ചു കി​ലോ വീ​തം ന​ൽ​കും.

Show Full Article
TAGS:ration supply kerala news malayalam news 
News Summary - free ration supply to record -kerala news
Next Story