Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2020 5:54 PM GMT Updated On
date_range 20 Oct 2020 5:54 PM GMTഈ മാസത്തെ സൗജന്യക്കിറ്റ് വിതരണം 23 മുതൽ
text_fieldsതിരുവനന്തപുരം: ഒക്ടോബറിലെ സൗജന്യക്കിറ്റ് വിതരണം വെള്ളിയാഴ്ച ആരംഭിക്കുെമന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ അന്ത്യോദയ അന്നയോജന (മഞ്ഞകാർഡ്) വിഭാഗത്തിനുള്ള കിറ്റായിരിക്കും റേഷൻ കടകൾ വഴി വിതരണംചെയ്യുക.
ഇത് പൂർത്തിയാക്കുന്ന മുറക്ക് മറ്റ് കാർഡുകാർക്കുള്ള കിറ്റും കടകളിലെത്തും. സെപ്റ്റംബറിലെ കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടിയിട്ടുണ്ട്. സാധനങ്ങളുടെ ലഭ്യതക്കുറവ് മൂലം പല താലൂക്കുകളിലും കിെറ്റത്തിക്കാൻ സപ്ലൈകോക്ക് കഴിയാത്ത സാഹചര്യത്തിലാണിത്.
Next Story