Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ മുൻഗണന...

പുതിയ മുൻഗണന കാർഡുകൾക്ക് ആഗസ്റ്റ് മുതൽ സൗജന്യ റേഷൻ; റെക്കോർഡ് നേട്ടവുമായി സിവിൽ സപ്ലൈസ് വകുപ്പ്

text_fields
bookmark_border
പുതിയ മുൻഗണന കാർഡുകൾക്ക് ആഗസ്റ്റ് മുതൽ സൗജന്യ റേഷൻ; റെക്കോർഡ് നേട്ടവുമായി സിവിൽ സപ്ലൈസ് വകുപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്‍റെ നൂ​റു​ദി​ന ക​ര്‍മ്മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ല്‍ ആ​ദ്യ ല​ക്ഷ്യ​ത്തി​ല്‍ റെ​ക്കോ​ഡ് നേ​ട്ട​വു​മാ​യി സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ്. അ​ര ല​ക്ഷം മു​ന്‍ഗ​ണ​ന റേ​ഷ​ന്‍കാ​ര്‍ഡ് ന​ല്‍കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും 73,024 അ​പേ​ക്ഷ​ക​ള്‍ അം​ഗീ​ക​രി​ച്ച​താ​യി ഭ​ക്ഷ്യ​മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.

76,338 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​തി​ല്‍ 1353 അ​പേ​ക്ഷ​ക​ള്‍ മ​തി​യാ​യ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ തി​രി​ച്ചു​ന​ല്‍കി. 2011 എ​ണ്ണം നി​ര​സി​ച്ചു. പു​തി​യ 73,024 മു​ന്‍ഗ​ണ​ന കാ​ര്‍ഡു​കാ​ര്‍ക്കും അ​ടു​ത്ത​മാ​സം മൂ​ന്നു മു​ത​ല്‍ സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍കി​ത്തു​ട​ങ്ങും. പ​ദ്ധ​തി ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ നി​ര്‍വ​ഹി​ക്കും. 4068 കി​ലോ​ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​മാ​സം ഒ​ന്നാം തീ​യ​തി​മു​ത​ല്‍ എ​ല്ലാ റേ​ഷ​ന്‍ ക​ട​ക​ളി​ലും മ​ണ്ണെ​ണ്ണ ഉ​റ​പ്പു​വ​രു​ത്ത​ണം.

റേ​ഷ​ന്‍ വാ​തി​ല്‍പ്പ​ടി ലോ​റി​ക്കാ​രു​മാ​യി ക​രാ​ര്‍ പു​തു​ക്ക​ല്‍ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. അ​വ​ര്‍ക്ക് ന​ല്‍കാ​നു​ള്ള കു​ടി​ശ്ശി​ക വൈ​കാ​തെ തീ​ര്‍ക്കും. സെ​പ്റ്റം​ബ​റി​ല്‍ പു​തി​യ ടെ​ൻ​ഡ​ര്‍ ആ​ലോ​ചി​ക്കും. വി​ത​ര​ണ​ത്തി​നാ​യി സ്​​പെ​ഷ​ല്‍ അ​രി അ​ടു​ത്ത​മാ​സം പ​ത്തി​ന​കം റേ​ഷ​ന്‍ ക​ട​ക​ൾ​ക്ക്​ ന​ല്‍കും. ഓ​ണ​ക്കാ​ല​ത്ത് സു​ഗ​മ​വും ത​ട​സ​മി​ല്ലാ​തെ​യും പൊ​തു​വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ക്കാ​ല​ത്ത് അ​വ​ധി​യെ​ടു​ക്ക​രു​തെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:free rationcivil supplies departmentration card
News Summary - Free Ration for New Priority Cards
Next Story