ജയിൽ മോചിതർക്ക് തണലേകാൻ സംരക്ഷണകേന്ദ്രം വരുന്നു
text_fieldsകൊല്ലം: ജയിൽശിക്ഷ കഴിഞ്ഞിറങ്ങി അഭയമില്ലാതാകുന്നവർക്ക് തണലായി സംരക്ഷണകേന്ദ്രം വരുന്നു. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ജയൽമോചിതർക്ക് ഇടക്കാല സംരക്ഷണകേന്ദ്രം (പ്രബേഷൻ ഹോം) തുടങ്ങാൻ സർക്കാർ 15 ലക്ഷം രൂപ വകയിരുത്തി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിന്നുള്ള 25 പേർക്ക് താമസിക്കാനുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ ഒരുക്കുക.
ജയിൽമോചിതരാവുന്നതിൽ ഒരുവിഭാഗത്തിന് പല കാരണങ്ങളാൽ താമസിക്കാൻ ഇടമുണ്ടാവാറില്ലെന്ന സാഹചര്യം പരിഗണിച്ചാണ് പ്രബേഷൻ ഹോം തുടങ്ങുന്നത്. പ്രബേഷൻ ഓഫ് ഒഫേൻറഴ്സ് ആക്ട് പ്രകാരം വിടുതൽ ചെയ്യാൻ യോഗ്യരായ കേസുകളിൽപെട്ട കുറ്റവാളികൾ, ജീവപര്യന്തം തടവുശിക്ഷ വിധിച്ചവരിൽ അകാലവിടുതലിന് യോഗ്യരായവർ, കുടുംബം ഏറ്റെടുക്കാൻ തയാറാകാത്തവർ, മുൻ കുറ്റവാളികൾ, കേസിൽപെട്ട് താമസിക്കാൻ ഇടമില്ലാതെ വിചാരണ നേരിടുന്നവർ എന്നിവർക്കായിരിക്കും താമസസൗകര്യം.
പുരുഷന്മാർക്ക് ഒരു വർഷത്തേക്കാണ് പരമാവധി സൗകര്യം നൽകുക. ഇക്കാലയളവിൽ സാമൂഹികപുനരധിവാസത്തിനുള്ള പിന്തുണയും നൽകും. കുടുംബാന്തരീക്ഷത്തിന് സമാനമായ ഭൗതികസാഹചര്യങ്ങൾ ഉൾെപ്പടെ ഒരുക്കേണ്ടത് സന്നദ്ധ സംഘടനയാണ്. ജില്ലതല പ്രേബഷൻ ഉപദേശസമിതി, സ്ഥാപനത്തിെൻറ പ്രവർത്തനമേൽനോട്ടവും ജില്ല പ്രബേഷൻ ഓഫിസർ ദൈനംദിന മേൽനോട്ടവും നിർവഹിക്കും. ഹോമിലെ ഒരാൾക്ക് ദിവസം 80 രൂപ വീതം ഭക്ഷണത്തിനായി സർക്കാർ അനുവദിക്കും.
പുനരധിവാസ പ്രവർത്തനത്തിെൻറ ഭാഗമായി അടിസ്ഥാനവിദ്യാഭ്യാസം ലഭ്യമാക്കൽ, മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് പഠനസൗകര്യം ഒരുക്കൽ, തൊഴിൽ-നൈപുണി വികസനം എന്നിവയും ഒരുക്കും. സംരംഭം തുടങ്ങുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും സാമ്പത്തികസഹായവും ഉൾെപ്പടെ ലഭ്യമാക്കും. സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സഹായിക്കും. ഗൃഹസന്ദർശനപ്രവർത്തനം നടത്തി കുടുംബ പുനഃസംയോജന പ്രവർത്തനം നടത്തും.
എല്ലാ പ്രവർത്തനങ്ങളിലൂടെയും സ്ഥിരതാമസസൗകര്യം ലഭ്യമാകുന്ന വ്യക്തിക്ക് ജില്ല പ്രബേഷൻ ഓഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജില്ല പ്രബേഷൻ അഡ്വൈസറി കമ്മിറ്റിക്ക് താമസക്കാരൻറ ഹോമിൽ നിന്നുള്ള വിടുതൽ തീരുമാനിക്കാം. അടിയന്തര സാഹചര്യത്തിൽ ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ അനുമതിയോടെ വിടുതൽ നൽകും. പ്രൊബേഷൻ ഹോം നടത്താൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾ 16ന് വൈകീട്ട് അഞ്ചിനുമുമ്പായി വിശദമായ പ്രപ്പോസൽ സാമൂഹികനീതി വകുപ്പിന് സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
