തെരഞ്ഞെടുപ്പ്: സൗജന്യ കിറ്റ് വിതരണം ഡിസംബർ 10നകം പൂർത്തിയാക്കണം
text_fieldsതൃശൂർ: കോവിഡ് കരുതലായി സർക്കാർ നൽകുന്ന സൗജന്യ കിറ്റിെൻറ വിതരണം, തദ്ദേശ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ഡിസംബർ 10നകം പൂർത്തിയാക്കാൻ നിർദേശം. ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന െതക്കൻ ജില്ലകളിൽ വിതരണം നേരത്തേയാക്കാനും നിർദേശമുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിലെയും ക്രിസ്മസിേൻറതുമുൾപ്പെടെ ഡിസംബർ 10നകം മൂന്ന് കിറ്റുകളാണ് നൽകേണ്ടത്. സ്കൂൾ വിദ്യാർഥികളുടെ കിറ്റും നൽകേണ്ടതുണ്ട്. ഇതിന് സമയ പരിധി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബറിലെ വിതരണം പൂർത്തിയാക്കിയതിന് പിന്നാലെ ഒക്ടോബറിലെ കിറ്റ് നീല കാർഡുകാർക്കാണ് ഇപ്പോൾ നൽകുന്നത്. എന്നാൽ, കിറ്റ് തയാറാക്കാൻ വെളിച്ചെണ്ണയടക്കം പല സാധനങ്ങളുമില്ല.
സംസ്ഥാനത്തെ സ്വകാര്യ കമ്പനികളിൽനിന്ന് വാങ്ങിയാണ് ഇതുവരെ വെളിച്ചെണ്ണ വിതരണം ചെയ്തത്. ഇൗ ഇനത്തിൽ ലക്ഷങ്ങൾ കമ്പനികൾക്ക് നൽകാനുണ്ട്. കിട്ടാനുള്ള ഭീമമായ സംഖ്യ ലഭിക്കാൈത വിതരണത്തിനില്ലെന്നാണ് കമ്പനികളുടെ നിലപാട്. ഒക്ടോബറിലെ കിറ്റ് വിതരണത്തിന് ആവശ്യമായ സാധനങ്ങൾ പോലും കുറവാണ്. പ്രചാരണം കനത്തതോടെ കിറ്റ് ഒരുക്കാൻ സന്നദ്ധ പ്രവർത്തകരെ ലഭിക്കാൻ പ്രയാസമുണ്ട്.
കിറ്റുമായി ബന്ധപ്പെട്ട തുണിസഞ്ചി ഇടപാടിൽ സപ്ലൈകോ ഗോഡൗണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഗോഡൗൺ അസി. മാനേജർമാർ കിറ്റ് വാങ്ങാൻ ഡിപ്പോ മാനേജ്മെൻറ് കമ്മിറ്റി (ഡി.എം.സി) തയാറാക്കിയ കരാറുമായി സപ്ലൈകോയുടെ കൊച്ചിയിലെ മുഖ്യകാര്യാലയത്തിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉന്നതർ നടത്തിയ അഴിമിതിയുടെ പേരിൽ ഉദ്യോഗസ്ഥരെ ക്രൂശിക്കുന്നതിൽ അവർക്ക് അതൃപ്തിയുണ്ട്.