Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
food kit
cancel
Homechevron_rightNewschevron_rightKeralachevron_rightകൂടുതൽ വിഭവങ്ങളുമായി...

കൂടുതൽ വിഭവങ്ങളുമായി സൗജന്യ ഭക്ഷ്യകിറ്റ്​; എൽ.ഡി.എഫിനെ പ്രതിരോധിക്കാൻ യു.ഡി.എഫ്​

text_fields
bookmark_border

തിരുവനന്തപുരം: പിണറായി വിജയൻ​ സർക്കാറിന്‍റെ ജനപ്രീതി ഉയർത്തിയ ​പ്രധാന പ്രവർത്തനമായിരുന്നു സൗജന്യ ഭക്ഷ്യകിറ്റ്​ വിതരണം. കോവിഡ്​ കാലത്ത്​ ദുരിതത്തിലായ ജനങ്ങൾക്ക്​ നൽകിയ കിറ്റുകൾ ഏറെ ഉപകാരപ്രദമായിരുന്നു. സ്വർണക്കടത്തും സ്​പ്രിൻക്ലർ വിവാദവുമെല്ലാം കത്തിനിന്ന സമയത്തും ഇത്തരം ജനോപകാ​രപ്രദമായ പ്രവർത്തനങ്ങൾ വഴി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ മികച്ച വിജയം നേടാനായി.

നിയമസഭ തെരഞ്ഞെടു​പ്പിനോടനുബന്ധിച്ച്​ യു.ഡി.എഫ്​ പുറത്തിറക്കിയ​ പ്രകടന പത്രികയിലും ഭക്ഷ്യകിറ്റിന്​ മുഖ്യ പരിഗണനയാണ്​ നൽകിയിരിക്കുന്നത്​.​ കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക്​ സൗജന്യ ഭക്ഷ്യകിറ്റ് നൽകുമെന്നാണ് യു.ഡി.എഫ്​​​ വാഗ്​ദാനം​.

ലോകോത്തരവും ഐശ്വര്യ പൂർണവുമായ കേരളം സൃഷ്​ടിക്കാനുള്ള രൂപരേഖയാണ് ജനങ്ങൾക്ക്​ മുന്നിൽ അവതരിപ്പിക്കുന്ന പ്രകടന പത്രികയെന്നാണ്​ യു.ഡി.എഫ് നേതാക്കൾ പറയുന്നത്​. ജനങ്ങളിൽനിന്ന് ആശയം സ്വീകരിച്ച് അവരുടെ അഭിലാഷങ്ങൾക്കനുസരിച്ചാണ് പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്. പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി, 3000 രൂപ പ്രതിമാസ ക്ഷേമ പെൻഷൻ, ഭക്ഷ്യ കിറ്റുകൾ, വിവിധ മേഖലയിലുള്ളവർക്ക് സാമ്പത്തിക-വായ്പാ സഹായം, സുതാര്യമായ ഭരണസംവിധാനം, കേരളത്തിന്‍റെ സമഗ്രവികസനം തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നതായും നേതാക്കൾ പറയുന്നു.

പ്രകടന പത്രികയിലെ പ്രധാന വാഗ്​ദാനങ്ങൾ

  • സമ്പൂർണ ന്യായ്​ പദ്ധതി വഴി പാവപ്പെട്ട കുടുംബങ്ങൾക്ക്​ മാസന്തോറും 6000 രൂപ. ഇതുപ്രകാരം ഒരു വർഷം 72,000 രൂപ നൽകും.
  • ക്ഷേമ പെൻഷൻ കാലാനുസൃതമായി 3000 രൂപയാക്കും. ശമ്പള പരിഷ്​കരണ കമീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ പരിഷ്​കരണ കമീഷൻ രൂപീകരിക്കും.
  • ന്യായ്​ പദ്ധതിയിൽ ഉൾപ്പെടാത്ത 40നും 60നും ഇടയിലുള്ള വീട്ടമ്മമാർക്ക്​ പ്രതിമാസം 2000 രൂപ.
  • ഓ​ട്ടോറിക്ഷ, ടാക്​സി, മത്സ്യബന്ധന ബോട്ടുകൾ എന്നിവക്ക്​ സംസ്​ഥാന നികുതിയിൽനിന്നും ഇന്ധന സബ്​സിഡി.
  • എല്ലാ ഉപഭോക്​താക്കൾക്കും 100 യൂണിറ്റ്​ വൈദ്യുതി സൗജന്യം.
  • സൗജന്യ റേഷൻ പുനഃസ്​ഥാപിക്കും. എല്ലാ വെള്ളക്കാർഡുകാർക്കും അഞ്ച്​ കിലോ സൗജന്യ അരി നൽകും.
  • ചികിത്സാ ചെലവ്​ പേടിക്കാതിരിക്കാൻ കേരളത്തിലെങ്ങും ബില്ല്​ രഹിത ആശുപത്രികൾ.
  • കാരുണ്യ ചികിത്സ പദ്ധതി പുനരാരംഭിക്കും.
  • മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും പെൻഷൻ അവകാശമാക്കും.
  • പ്രധാന റോഡുകളിൽ ഓരോ 50 കിലോമീറ്ററിലും ഇലക്​ട്രിക്​ ചാർജിങ്​ സ്​റ്റേഷൻ.
  • കോവിഡ്​ കാരണം നഷ്​ടത്തിലായ വിനോദ സഞ്ചാര മേഖലക്ക്​ പ്രത്യേക പാക്കേജ്​.
  • അഞ്ച്​ ലക്ഷം പേർക്ക്​ വീട്​ നൽകും.
  • റബർ 250 രൂപ, നെല്ല്​ 30 രൂപ, നാളികേരം 40 രൂപ എന്നിങ്ങനെ കർഷകർക്ക്​ താങ്ങുവില നൽകും.
  • ഭിന്നശേഷിക്കാർക്ക്​ വാഹനം വാങ്ങാൻ പ്രത്യേക പദ്ധതിയും വായ്​പയും.
  • ശബരിമല ആചാര സംരക്ഷണത്തിനായി പ്ര​ത്യേക നിയമം കൊണ്ടുവരും.
  • ഹർത്താൽ നിയന്ത്രണ നിയമം നടപ്പാക്കും.
  • തെളിനീർ ജലാശയങ്ങൾക്കായി ജല കമീഷൻ.
  • വിദ്യാർഥികൾക്ക്​ വിദേശത്തും ഇന്ത്യയിലുമുള്ള ഉപരിപഠനത്തിന്​ കെ.ആർ. നാരായണൻ സ്​കോളർഷിപ്പ്​.
  • എല്ലാ വർഷവും ​പ്രത്യേക കാർഷിക ബജറ്റ്​.
  • അഴിമതി തടയാൻ സംസ്​ഥാന വിജിലൻസ്​ കമീഷൻ.
  • മലയോര മേഖലയിൽ അർഹരായവർക്കെല്ലാം കൈവശഭൂമിക്ക്​ പട്ടയം.
  • വനയോര മേഖലകളിലെ ജനവാസ പ്രദേശങ്ങളെയും കൃഷി സ്​ഥലങ്ങളെയും തോട്ടങ്ങളെയും ബഫർസോണിൽനിന്ന്​ ഒഴിവാക്കാൻ നടപടി.
  • സംസ്​ഥാനത്ത്​ അറബിക്​ സർവകലാശാല രൂപീകരിക്കും.
  • തിരുവനന്തപുരം മുതൽ കാസർകോട്​ വരെ ആറുവരിപ്പാത.
  • തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ്​ ​മെട്രോ.
  • കൊച്ചി ​മെ​ട്രോ രണ്ടാംഘട്ടം വേഗത്തിൽ പൂർത്തിയാക്കും.
  • സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അഞ്ച്​ വർഷം കൂടു​േമ്പാൾ സമ​​ഗ്ര ശമ്പള പരിഷ്​കരണം.
  • പി.എസ്​.സി ഒഴിവ്​ റിപ്പോർട്ട്​ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി.
  • സർക്കാർ മുന്നറിയിപ്പ്​ പ്രകാരം മത്സ്യ ബന്ധനത്തിന്​ പോകാൻ കഴിയാത്ത ദിവസങ്ങളിൽ വേതന സഹായം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021PeoplesManifesto
News Summary - Free food kit with more resources; The UDF is trying to defend the LDF
Next Story