Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണത്തിന് എല്ലാ...

ഓണത്തിന് എല്ലാ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ്

text_fields
bookmark_border
ഓണത്തിന് എല്ലാ കാർഡുടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ്
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് വീ​ണ്ടും സ​ർ​ക്കാ​റി​ന്‍റെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്. 13 ഇ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റ് ത​യാ​റാ​ക്കാ​ന്‍ സ​ർ​ക്കാ​ർ സ​പ്ലൈ​കോ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പു​റ​മെ 1000 രൂ​പ​യു​ടെ ഭ​ക്ഷ്യ​കി​റ്റും സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യും.

പ​ഞ്ച​സാ​ര (ഒ​രു കി​ലോ), ചെ​റു​പ​യ​ർ (അ​ര​ക്കി​ലോ). തു​വ​ര​പ​രി​പ്പ് (250ഗ്രാം), ​ഉ​ണ​ക്ക​ല​രി (അ​ര കി​ലോ), വെ​ളി​ച്ചെ​ണ്ണ (അ​ര​ലി​റ്റ​ർ), ചാ​യ​പ്പൊ​ടി (100 ഗ്രാം), ​മു​ള​കു​പൊ​ടി- (100 ഗ്രാം), ​മ​ഞ്ഞ​ൾ​പൊ​ടി (100 ഗ്രാം), ​ഉ​പ്പ് (ഒ​രു കി​ലോ), ശ​ർ​ക്ക​ര​വ​ര​ട്ടി, ക​ശു​വ​ണ്ടി, ഏ​ല​ക്ക, നെ​യ്യ്, എ​ന്നി​വ​യാ​ണ്​ കി​റ്റി​ൽ ഉ​ണ്ടാ​വു​ക. സാ​ധ​ന ല​ഭ്യ​ത അ​നു​സ​രി​ച്ച് ഭേ​ദ​ഗ​തി ഉ​ണ്ടാ​യേ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ വ​ഴി ത​ന്നെ​യാ​കും വി​ത​ര​ണം.

കി​റ്റ് ത​യാ​റാ​ക്കു​ന്ന​തി​നും മ​റ്റും പ​ര​മാ​വ​ധി സൗ​ജ​ന്യ​നി​ര​ക്കി​ൽ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പാ​ക്കി​ങ്​ കേ​ന്ദ്ര​വും പാ​ക്കി​ങ്​ ജീ​വ​ന​ക്കാ​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ഉ​ട​ൻ ന​ട​പ​ടി ആ​രം​ഭി​ക്കാ​ൻ എ​ല്ലാ ഡി​പ്പോ മാ​നേ​ജ​ർ​മാ​ർ​ക്കും സ​പ്ലൈ​കോ സി.​എം.​ഡി നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ, കി​റ്റ് വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​റി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ റേ​ഷ​ൻ സം​ഘ​ട​ന​ക​ൾ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്തെ കി​റ്റ് വി​ത​ര​ണ​ത്തി​ൽ 11 മാ​സ​ത്തെ ക​മീ​ഷ​നാ​ണ് സ​ർ​ക്കാ​ർ വ്യാ​പാ​രി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള​ത്. കി​റ്റ് വി​ത​ര​ണം സേ​വ​ന​മാ​യി കാ​ണ​ണ​മെ​ന്ന ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ വാ​ദം ത​ള്ളി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച വ്യാ​പാ​രി​ക​ൾ ഫെ​ബ്രു​വ​രി ര​ണ്ടി​ന് അ​നു​കൂ​ല വി​ധി സ​മ്പാ​ദി​ച്ചി​രു​ന്നു. ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന് അ​ഞ്ചു​രൂ​പ നി​ര​ക്കി​ലും കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ത്തി​ന് ഏ​ഴു രൂ​പ നി​ര​ക്കി​ലു​മാ​ണ് ക​മീ​ഷ​ൻ ന​ൽ​കേ​ണ്ട​ത്.

ക​മീ​ഷ​ൻ ന​ൽ​കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് സ​ർ​ക്കാ​ർ തു​ട​ർ​ന്ന​തോ​ടെ ഏ​പ്രി​ലി​ൽ വ്യാ​പാ​രി​സം​ഘ​ട​ന​ക​ൾ സ​ർ​ക്കാ​റി​നെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ഹ​ര​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ നി​ല​പാ​ട് അ​റി​യി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ഭി​ഭാ​ഷ​ക​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദാ​ലി 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamFreefood kit
News Summary - Free food kit for all card holders on Onam
Next Story