സൗജന്യ കുടിവെള്ളം; അപേക്ഷകരിൽനിന്ന് ഇല്ലാത്ത കുടിശ്ശിക പിരിച്ച് ജല അതോറിറ്റി
text_fieldsതിരുവനന്തപുരം: ജല അതോറിറ്റിയിൽ സൗജന്യ കുടിവെള്ളത്തിന് അപേക്ഷിക്കുന്നവരിൽനിന്ന് ഇല്ലാത്ത കുടിശ്ശിക പിരിക്കുന്നതിൽ പ്രതിഷേധം ശക്തം. സോഫ്റ്റ് വെയർ തകരാർ മൂലമാണ് ഇത് സംഭവിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും പണം അടക്കാൻ നിർബന്ധിതരാവുകയാണ് അപേക്ഷകർ.
പ്രതിമാസം 15 കിലോ ലിറ്ററിന് താഴെ ഉപഭോഗമുള്ള ബി.പി.എൽ കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ജലവിതരണത്തിനുള്ള അപേക്ഷ പരിഗണിക്കണമെങ്കിൽ കുടിശ്ശികയുണ്ടാകാൻ പാടില്ല. എന്നാൽ, ഒരു രൂപ പോലും കുടിശ്ശികയില്ലാത്തവർക്കും വിവിധ തുക കുടിശ്ശികയുള്ളതായാണ് സോഫ്റ്റ്വെയറിൽ കാണിക്കുന്നത്. ഇതുമൂലം ഈ തുക അടച്ച് അപേക്ഷ സമർപ്പിക്കാൻ നിർബന്ധിതരാവുകയാണ് അപേക്ഷകർ. പ്രതിമാസം 15 കിലോ ലിറ്ററിന് താഴെ ഉപഭോഗമുള്ള ബി.പി.എൽ കുടുംബങ്ങൾക്കാണ് സൗജന്യ ജലവിതരണത്തിനുള്ള അപേക്ഷ സമർപ്പിക്കാൻ അർഹത.
എന്നാൽ, കുടിശ്ശികയില്ലാത്തവർക്കും വിവിധ തുക കുടിശ്ശിക അടക്കാനുണ്ടെന്നാണ് സോഫ്റ്റ്വെയറിൽ കാണിക്കുന്നത്. ഇതുമൂലം തുക അടച്ച് അപേക്ഷ സമർപ്പിക്കാൻ നിർബന്ധിതരാവുകയാണ് അപേക്ഷകർ. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ എം.ഡിക്കടക്കം കത്ത് നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നിരവധി അപേക്ഷകർ നേരിട്ടും വിഷയം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
നിലവിൽ ആനുകൂല്യം ലഭിക്കുന്നവരും പുതുതായി ആവശ്യമുള്ളവരും ജനുവരി 31ന് മുമ്പ് www.bplapp.kwa.kerala.gov.inൽ അപേക്ഷിക്കാനാണ് നിർദേശം. അപേക്ഷ നൽകുന്നവരുടെ വിവരങ്ങൾ ഭക്ഷ്യവകുപ്പിൽനിന്ന് ഓൺലൈനായി ലഭിക്കുന്ന വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷമാണ് അർഹർക്ക് അനുകൂല്യം നൽകുന്നത്. പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവർ, ബിൽ തുക കുടിശ്ശികയുള്ളവർ, മുൻഗണനേതര വിഭാഗത്തിലേക്ക് മാറിയവർ എന്നിവർക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽനിന്ന് എസ്.എം.എസ് നൽകും.
ഈമാസം 31ന് മുമ്പ് കേടായ മീറ്റർ മാറ്റിവെക്കുകയും കുടിശ്ശിക അടക്കുകയും ചെയ്യുന്നവർക്ക് മാത്രമാവും ബി.പി.എൽ ആനുകൂല്യം അനുവദിക്കുകയെന്നും ജല അതോറിറ്റി അറിയിച്ചിരുന്നു. എന്നാൽ, മുൻവർഷങ്ങളിൽ സൗജന്യമായ വെള്ളം ലഭിച്ചിരുന്നവർക്കും കുടിശ്ശിക അടക്കാനുണ്ടെന്ന് സോഫ്റ്റ്വെയറിൽ കാണിക്കുകയാണ്. ഇതിനെ ചൊല്ലി ഓഫിസുകളിൽ അപേക്ഷകരുടെ വലിയ പ്രതിഷേധമുണ്ടാകുന്ന സാഹചര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

