വാടകവീട്ടിൽ കഴിയുന്നവർക്കും സൗജന്യ കുടിവെള്ളം
text_fieldsതിരുവനന്തപുരം: ബി.പി.എൽ വിഭാഗക്കാർക്ക് ജല അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ഈ വർഷം മുതൽ വാടകവീടുകളിൽ താമസിക്കുന്നവർക്കും. ഉപഭോക്താക്കള്‍ അപേക്ഷക്കൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി ഒന്നു മുതൽ 31 വരെ അപേക്ഷിക്കാം.
ബി.പി.എൽ വിഭാഗത്തിൽ പ്രതിമാസം 15 കിലോലിറ്റർ (15,000 ലിറ്റര്‍) വരെ ജല ഉപഭോഗമുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. നിലവില്‍ ലഭിക്കുന്നവരും പുതുതായി ആവശ്യമുള്ളവരും അപേക്ഷകള്‍ http://bplapp.kwa.kerala.gov.in വഴിയായാണ് നൽകേണ്ടത്.
ഉപഭോക്താക്കളുടെ ഇ-അബാക്കസ് വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്സൈറ്റിലെ റേഷന്‍ കാര്‍ഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത ശേഷം അര്‍ഹരായവര്‍ക്ക് ആനുകൂല്യം അനുവദിക്കും. വെള്ളക്കരം കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31നു മുൻപ് കുടിശ്ശിക തീർക്കുകയും കേടായ മീറ്റർ മാറ്റുകയും ചെയ്താലേ അപേക്ഷ പരിഗണിക്കൂ. വിവരങ്ങൾക്ക് ബന്ധപ്പെട്ട ജല അതോറിറ്റി സെക്ഷൻ ഓഫിസ് സന്ദർശിക്കുകയോ ടോൾഫ്രീ നമ്പരായ1916ൽ വിളിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

