Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചുമതലയേറ്റ അന്നുമുതൽ ...

ചുമതലയേറ്റ അന്നുമുതൽ പെറ്റിബുക്കിൽ കൃത്രിമം നടത്തി പണം കീ​ശയിലാക്കിയ എസ്​.ഐ​ ഒടുവിൽ കുടുങ്ങി

text_fields
bookmark_border
ചുമതലയേറ്റ അന്നുമുതൽ  പെറ്റിബുക്കിൽ കൃത്രിമം  നടത്തി പണം കീ​ശയിലാക്കിയ എസ്​.ഐ​ ഒടുവിൽ കുടുങ്ങി
cancel

തിരൂരങ്ങാടി: പിഴ ഇൗടാക്കുന്നതിനുള്ള രസീത് ബുക്കിൽ കൃത്രിമം കാണിച്ച സംഭവത്തിൽ തിരൂരങ്ങാടി എസ്.ഐക്ക്​ സസ്പെൻഷൻ. സബ് ഇൻസ്പെക്ടർ ബിബിനെയാണ് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് അന്വേഷണ വിധേയമായി സസ്പെൻഡ്​​ ചെയ്തത്.

പൊലീസ് വാഹന പരിശോധനയിലും മറ്റുമായി പിഴ ഇൗടാക്കു​േമ്പാൾ ഉപയോഗിക്കുന്ന രസീത് ബുക്കിലാണ് എസ്.ഐ കൃത്രിമം കാണിച്ചത്. പിഴ അടക്കുന്നയാൾക്ക്​ അയാൾ നൽകിയ തുകയുടെ യഥാർഥ രസീത്​​ നൽകും. പിന്നീട്​ ബുക്കിൽ തുക കുറച്ച് കാണിക്കുകയായിരുന്നു. ഫെബ്രുവരി എട്ടു മുതലുള്ള എല്ലാ പിഴയുടെയും രസീതിൽ കൃത്രിമം നടന്നതായി കണ്ടെത്തി.

ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, മലപ്പുറം ഡിവൈ.എസ്.പി സുദർശനെ വകുപ്പുതല അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നു. ഡിവൈ.എസ്​.പിയുടെ റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ നടപടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതി​െൻറ ഭാഗമായാണ് തിരൂരങ്ങാടി എസ്.ഐയായി ബിബിൻ ഫെബ്രുവരി എട്ടിന് ചുമതലയേറ്റത്​. അന്നുമുതൽ രസീതിയിൽ കൃത്രിമം നടന്നിട്ടുണ്ട്​. പിഴ തുക പിറ്റേദിവസം ബാങ്കിൽ നിക്ഷേപിക്കുകയാണ്​ പതിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIfinetrappedFraudulent
News Summary - Fraudulent in fines SI was finally trapped
Next Story