ദാനം ചെയ്ത അവയവം ഘടിപ്പിക്കാൻ സോഷ്യൽമീഡിയ അക്കൗണ്ട് വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പ്; ഒരു രൂപ പോലും കൊടുക്കരുതെന്ന് ആലിന്‍റെ മുത്തച്ഛന്‍
text_fieldsപത്തനംതിട്ട: മസ്തിഷ്ക മരണം സംഭവിച്ച് മരിച്ച ആലിൻ ഷെറിന്‍റെ ദാനം ചെയ്ത അവയവങ്ങൾ ഘടിപ്പിക്കാൻ സോഷ്യൽ മീഡിയ വഴി പണം ആവശ്യപ്പെട്ട് തട്ടിപ്പെന്ന് കുട്ടിയുടെ മുത്തച്ഛൻ റെജി സാമുവൽ. അവയവങ്ങൾ സ്വീകരിച്ച കുട്ടികൾക്ക് ചികിത്സക്ക് പണം ഇല്ലെന്നും ജനങ്ങൾ സഹായിക്കണമെന്നും പറഞ്ഞ് പണം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.
ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും സൗജന്യമായാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഉൾപ്പെടെ എല്ലാത്തിനും പിന്തുണ അറിയിച്ചിരുന്നുവെന്നും റെജി സാമുവൽ പറഞ്ഞു.
പത്തനംതിട്ട സ്വദേശികളായ അരുൺ എബ്രഹാമിന്‍റെയും ഷെറിൻ ജോണിന്‍റെയും മകളായ ആലിൻ ഫെബ്രുവരി അഞ്ചിന് എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ അഞ്ച് പേർക്കാണ് പുതുജീവൻ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

