Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Nov 2020 6:31 AM GMT Updated On
date_range 13 Nov 2020 6:31 AM GMTലോൺ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് സ്വർണ വ്യാപാരിയിൽ നിന്ന് 1.25 കോടി കബളിപ്പിച്ചെടുത്തയാൾ അറസ്റ്റിൽ
text_fieldsകൊല്ലം: ലോൺ ശരിയാക്കിനൽകാമെന്ന് പറഞ്ഞ് സ്വർണവ്യാപാരിയിൽനിന്ന് അഞ്ച് വർഷം മുമ്പ് 1.25 കോടി രൂപ നേടിയെടുത്തയാൾ പിടിയിലായി. കോഴിക്കോട് പി.ടി. ഉഷ റോഡിന് സമീപം ഫൈസലാണ് (41) അറസ്റ്റിലായത്. എറണാകുളത്തെ വസ്തുവെച്ച് 10 കോടി രൂപ വായ്പയെടുത്തു നൽകാമെന്നായിരുന്നു വാഗ്ദാനം.
മറ്റൊരാളുടെ പേരിലുള്ള വസ്തുവായതിനാൽ മറ്റ് ബാധ്യതകളുണ്ടാകില്ലെന്നും വിശ്വസിപ്പിച്ചു. ലോൺ ശരിയാക്കുന്ന നടപടിക്രമങ്ങളിലേക്കാണ് 1.25 കോടി രൂപ വാങ്ങിയത്. പണം വാങ്ങിയശേഷം പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ സ്വർണവ്യാപാരി കൊല്ലം ഇൗസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം ഗൾഫിലേക്ക് പോകാനായി കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫൈസൽ അറസ്റ്റിലായത്.
Next Story