വീട്ടമ്മയെ തള്ളിവീഴ്ത്തി 9.65 ലക്ഷം കവര്‍ന്നു
text_fieldsപത്തനംതിട്ട: ബാങ്കില്‍നിന്ന് പണം എടുത്ത് മടങ്ങിയ വീട്ടമ്മയെ ബൈക്കിലത്തെിയ സംഘം തള്ളിവീഴ്ത്തി 9.65 ലക്ഷം രൂപ അപഹരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ ജില്ല വിജിലന്‍സ് ഓഫിസിനു സമീപമുള്ള റോഡിലായിരുന്നു സംഭവം. വെട്ടിപ്രം മോഡിപ്പടി സ്വദേശിനി സുശീലക്കാണ് പണം നഷ്ടമായത്. പുതിയതായി നിര്‍മിക്കുന്ന വീടിന്‍െറ ആവശ്യത്തിനായി പത്തനംതിട്ട കോളജ് റോഡിലെ സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് പണം എടുത്ത് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബൈക്കിലത്തെിയ രണ്ട് യുവാക്കള്‍ പുറകില്‍നിന്ന് തള്ളിവീഴ്ത്തിയത്. തുടര്‍ന്ന് ഇവരുടെ കൈയിലുണ്ടായിരുന്ന പണം അടങ്ങിയ ഹാന്‍ഡ് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട സി.ഐ സുരേഷ് കുമാറിന്‍െറ നേതൃത്വത്തില്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
