Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാരിറ്റിയുടെ മറവിൽ...

ചാരിറ്റിയുടെ മറവിൽ തട്ടിപ്പ്; ആലത്തൂർ സ്വദേശി പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

ജ​ഹാം​ഗീ​ർ

ആ​ല​പ്പു​ഴ: ചാ​രി​റ്റി​യു​ടെ മ​റ​വി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ ഒ​രാ​ൾ പി​ടി​യി​ൽ. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ർ സി​വി​ൽ സ്റ്റേ​ഷ​ന് സ​മീ​പം പ​ത്ത് വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന മ​ദ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ മ​റ​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ന്റെ ചെ​യ​ർ​മാ​നാ​യ ജ​ഹാം​ഗീ​ർ (56) എ​ന്ന​യാ​ളെ​യാ​ണ് കു​ത്തി​യ​തോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​റ​യ​കാ​ട് എ.​കെ.​ജി ബ​സ്​ സ്​റ്റോ​പ്പി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ ഓ​ട്ടി​സം ബാ​ധി​ച്ച യു​വ​തി ഒ​റ്റ​യ്ക്കു​ള്ള​പ്പോ​ൾ ചാ​രി​റ്റി​യു​ടെ ഭാ​ഗ​മാ​യു​ള്ള പി​രി​വി​ന് എ​ന്ന വ്യാ​ജേ​ന വ​ന്ന​യാ​ൾ യു​വ​തി​യു​ടെ 7 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു ക​ള​ഞ്ഞു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചാ​രി​റ്റി സ്ഥാ​പ​ന​ത്തി​ലെ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു രേ​ഖ​യും ഇ​ല്ലാ​തെ ഒ​രേ ന​മ്പ​റി​ലു​ള്ള ഒ​ന്നി​ല​ധി​കം ര​സീ​ത് ബു​ക്കു​ക​ൾ അ​ച്ച​ടി​ച്ച് പ​ല​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്ത് തു​ക സ​മാ​ഹ​രി​ച്ച​താ​യും ക​ണ്ടെ​ത്തി. പി​രി​വു ന​ട​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ലും അന്തർ സം​സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു. മാ​ല പൊ​ട്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​യെ​യും കു​ത്തി​യ​തോ​ട് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudcharityarrested
News Summary - Fraud under the guise of charity; A native of Alathur arrested
Next Story