Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഫോൺവിൽപന ശാലയിൽ അരക്കോടിയുടെ വെട്ടിപ്പ്; മൂൻ മാനേജർക്കെതിരെ കേസ്

text_fields
bookmark_border
മൊബൈൽ ഫോൺവിൽപന ശാലയിൽ അരക്കോടിയുടെ വെട്ടിപ്പ്; മൂൻ മാനേജർക്കെതിരെ കേസ്
cancel

കോഴിക്കോട്: ബാലു​ശ്ശേരിയിലെ മൊബൈൽ ഫോൺവിൽപന ശാലയിൽ അരക്കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻമാനേജർക്കെതിരെ പൊലീസ് കേസ് എടുത്തു. ഡയലോഗ് മൊബൈൽ ഗാലറി എന്ന സ്ഥാപനത്തിൽ മുൻമാനേജറായിരുന്ന നടുവണ്ണൂർ കിഴ​ക്കെ പൂളക്കാപൊയിൽ അശ്വിൻകുമാറിനെതിരയാണ് (35) പൊലീസ് ​കേസ് രജിസ്റ്റർ ചെയ്തത്.

സ്ഥാപന ഉടമ കൊടുവള്ളി മുള്ളമ്പലത്ത് ഷംസുദ്ദീനാണ് പരാതിക്കാരൻ. 2021 മുതൽ സ്ഥാപനത്തിൽ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇത് പിടികൂടിയ ശേഷം കുറ്റം സമ്മതിച്ച പ്രതി പണം തിരികെ അടയ്ക്കുന്നതിനായി ചെക്കുകൾ സ്ഥാപനത്തിന് നൽകിയെങ്കിലും ചെക്കുകൾ മടങ്ങി.

ഇതേ തുടർന്നാണ് മാനേജ്മെന്റ് ബാലുശ്ശേരി പൊലീസിലും റൂറൽ എസ്.പിക്കും പരാതി നൽകിയത്. ഭാരതീയ ന്യായസമഹിത പ്രകാരം വിശ്വാസവഞ്ചനക്കും ചതിക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ​പ്രതിയെ ചോദ്യം ചെയ്ത് കൂടുതൽ വകുപ്പുകളിൽ കേസെടുക്കുമെന്നാണ് പൊലീസ് നൽകിയ സൂചന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fraud of Rs 50 million at mobile phone shop; Case filed against Moon's manager
Next Story