തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.െഎ) പേരിലും സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്നു. അടിയന്തര ലോണുകൾ അനുവദിച്ചെന്ന നിലയിലുള്ള സന്ദേശം അയച്ചുള്ള കബളിപ്പിക്കലും പതിവായി. ഇത്തരം തട്ടിപ്പുകളെ സൂക്ഷിക്കണമെന്ന് ആർ.ബി.െഎയും പൊലീസും മുന്നറിയിപ്പ് നൽകി.
ആർ.ബി.െഎയുടെ പേരുപയോഗിച്ച് ഫണ്ട് വിതരണം, േലാട്ടറി സമ്മാനം എന്നിവയുമായി ബന്ധപ്പെട്ട സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ആർ.ബി.െഎ നിങ്ങൾക്കായി ഒരു പ്രത്യേക അക്കൗണ്ട് നമ്പർ നൽകിയിട്ടുണ്ടെന്നും നിങ്ങളുടെ ബാങ്ക് വിശദാംശങ്ങൾ ലഭ്യമാക്കണമെന്നും ആ അക്കൗണ്ടുകൾ ഉൾപ്പെടെ പുതിയ അക്കൗണ്ടിൽ ലയിപ്പിക്കുമെന്നുമൊക്കെയാണ് സന്ദേശം. ഇത് വിശ്വസിച്ച പലരും കബളിപ്പിക്കപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് ആർ.ബി.െഎയും പൊലീസും മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
പൊതുജനങ്ങൾക്കായി ഒരു വ്യക്തിഗത അക്കൗണ്ടും നൽകിയിട്ടില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ഇത്തരത്തിൽ ഏതെങ്കിലും എസ്.എം.എസോ കത്തോ ഇ മെയിലോ അയക്കാറുമില്ല. https://rbi.org.in/ ആണ് ആർ.ബി.െഎയുടെ ഔദ്യോഗിക വെബ്സൈറ്റെന്നും വ്യക്തമാക്കി.
അപരിചിതരിൽനിന്ന് വരുന്ന എമർജൻസി ലോണുകൾ അനുവദിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ, ഇ മെയിലുകൾ, ഫോൺ േകാളുകൾ എന്നിവ ഒഴിവാക്കണമെന്ന് പൊലീസും മുന്നറിയിപ്പ് നൽകുന്നു. ജോലി വാഗ്ദാനങ്ങൾ, ക്യാഷ് പ്രൈസുകൾ തുടങ്ങി മോഹന വാഗ്ദാനങ്ങളടങ്ങിയ സന്ദേശങ്ങൾ ചതിക്കുഴികളാണെന്നും അവയെ കരുതിയിരിക്കണമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.